മലന്പുഴ: ആനക്കൽ ഗവ. ട്രൈബൽ വെൽഫയർ ഹൈസ്കൂളിൽ എച്ച്എസ്ടി മാത്തമാറ്റിക്സ്, എച്ച്എസ്ടി സോഷ്യൽ സയൻസ് തസ്തികകളിൽ ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച ഇന്നുരാവിലെ പതിനൊന്നിനു സ്കൂൾഓഫീസിൽ നടക്കും. വിവരങ്ങൾക്ക് ഫോണ്‍: 9497123668.
കുഴൽമന്ദം: കോട്ടായി ആണ്‍കുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് മേട്രണ്‍ കം റസിഡന്റ് ട്യൂട്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
ബിരുദം, ബിഎഡ് യോഗ്യതയുള്ള കുഴൽമന്ദം ബ്ലോക്ക് പരിധിയിൽ സ്ഥിരതാമസക്കാരായവർക്ക് അപേക്ഷിക്കാം. ഇന്നുരാവിലെ പത്തിനു കുഴൽമന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ച നടത്തും. ഫോണ്‍ :8547630127.
അഗളി: അഗളി ഗവ. ഹൈസ്കൂളിലേക്ക് എച്ച്എസ്ടി (മലയാളം), മാത്തമാറ്റിക്സ്(മലയാളം, തമിഴ്), ഫിസിക്കൽ സയൻസ് (മലയാളം, തമിഴ്) എച്ച്എസ് ടി(തമിഴ്) യുപിഎസ് ടി (മലയാളം)എച്ച് എസ് ടി (തുന്നൽ)എന്നിവയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. ഇന്നു രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ ഇന്റർവ്യു നടത്തും.
കൊഴിഞ്ഞാന്പാറ: എരുത്തേന്പതി ശ്രീവിദ്യ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു.
അഗ്രികൾച്ചർ (യോഗ്യത: ബിഎസ്സി അഗ്രികൾച്ചർ), ഇംഗ്ലീഷ് (എം.എ ഇംഗ്ലീഷ്, ബി.എഡ്, സെറ്റ്) വിഷയങ്ങളിലാണ് ഒഴിവുകൾ. ഇന്നുരാവിലെ 11ന് മണിക്ക് സ്കൂളിൽ കൂടിക്കാഴ്ച നടക്കും.
ഷൊർണൂർ: ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഇൻ സിവിൽ കണ്സ്ട്രക്്ഷൻ ആന്റ് മെയിന്റനൻസ് തസ്തികയിൽ ഒഴിവ്. ദിവസവേതനടിസ്ഥാനത്തിലാണ് നിയമനം. സിവിൽ എൻജിനീയറിംഗ് ബ്രാഞ്ചിലുള്ള ബിടെക് ബിരുദമാണ് യോഗ്യത. പത്തിനു രാവിലെ 11ന് കൂടിക്കാഴ്ച നടത്തും.ഫോണ്‍: 7907798833, 9495921968.
പാലക്കാട്: സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഓട്ടോമൊബൈൽ), ട്രേഡ് ഇൻസ്ട്രക്ടർ (റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷണിംഗ്), ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലേക്കാണ് നിയമനം. കൂടിക്കാഴ്ച 11 ന് രാവിലെ പത്തിനു നടക്കും. ഫോണ്‍ : 9447522338.
അഗളി: അട്ടപ്പാടി ഗവ ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, മെക്കാനിക് ഡീസൽ, വെൽഡർ ട്രേഡുകളിലേക്കു 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 9567 517822, 7907717337, 9633021932.
പാലക്കാട്: മരുതറോഡ് പ്രവർത്തിക്കുന്ന ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബികോം(റഗുലർ), ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ ഷോർട്ഹാൻഡ് ആൻഡ് ടൈപ്പ് റൈറ്റിംഗ്, കന്പ്യൂട്ടർ വേർഡ് പ്രൊസസിംഗ് എന്നിവയാണ് യോഗ്യത. 11 ന് രാവിലെ പത്തിനു കൂടിക്കാഴ്ച്ചയ്ക്കെത്തണം. ഫോണ്‍: 0491 2532371, 8111874768.