പാ​ലി​യേ​റ്റീ​വ്‌ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Friday, June 6, 2025 5:33 AM IST
താ​മ​ര​ശേ​രി: പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലി​യേ​റ്റീ​വ്‌ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ച്ച ഓ​മ​ശേ​രി ഫെ​സ്റ്റി​ൽ മി​ച്ചം വ​ന്ന തു​ക ഉ​പ​യോ​ഗി​ച്ച്‌ ഓ​മ​ശേ​രി ഗ​വ. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ പാ​ലി​യേ​റ്റീ​വ്‌ വി​ഭാ​ഗ​ത്തി​ന്‌ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി.

ഒ​ന്ന​ര ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ളാ​ണ്‌ ഭ​ര​ണ​സ​മി​തി​യു​ടെ​യും ഫെ​സ്റ്റ്‌ സം​ഘാ​ട​ക സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ എ​ഫ്‌​എ​ച്ച്‌​സി​ക്ക്‌ ന​ൽ​കി​യ​ത്‌. ക​ട്ടി​ലു​ക​ൾ, എ​യ​ർ ബെ​ഡു​ക​ൾ, വീ​ൽ ചെ​യ​ർ, വാ​ക്ക​ർ, മെ​ബു​ലൈ​സ​ർ എ​ന്നി​വ​യും ഫാ​മി​ലി ഹെ​ൽ​ത്ത്‌ സെ​ന്‍റ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഡ​യാ​ലി​സി​സ്‌ ചെ​യ്യു​ന്ന മു​ഴു​വ​ൻ രോ​ഗി​ക​ൾ​ക്കു​മു​ള്ള ഡ​യ​ലൈ​സ​റും ബ്ല​ഡ്‌ ടൂ​ബിം​ഗ് സെ​റ്റും വി​ത​ര​ണം ചെ​യ്ത​വ​യി​ൽ പെ​ടും.

ഓ​മ​ശേ​രി എ​ഫ്‌​എ​ച്ച്‌​സി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ. ​ക​രു​ണാ​ക​ര​ൻ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി. ര​മ്യ​ക്ക്‌ പാ​ലി​യേ​റ്റീ​വ്‌ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫെ​സ്റ്റ്‌ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി.​കെ. ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.