കോഴിക്കോട്: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സ്, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ്, ദേവഗിരി കോളജ്, ഇഐഎസിപിപിസി ഹബ് എന്നിവയുടെ സഹകരണത്തോടെ ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണം ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു.
ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ വൃക്ഷമായി തെരഞ്ഞെടുത്ത ഈയകം കളക്ടര്‍ ക്യാമ്പസില്‍ നട്ടു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രെഫ. കെ.പി സുധീര്‍ അധ്യക്ഷത വഹിച്ചു. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിലെ ഡോ. ബിജുകുമാര്‍, സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. അരുണ്‍ ബാബു എന്നിവര്‍ പഠന സെഷനുകള്‍ക്ക് നേതൃത്വം നല്കി.
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി പ്രഫ. എ. സാബു, കോളജ് മാനേജര്‍ ഫാ. ബിജു കെ. ഐസക്, പ്രിന്‍സിപ്പല്‍ ഫാ. ഡോ. ബിജു ജോസഫ്, ഡോ. മനോജ് പി. സാമുവല്‍, ഡോ. എന്‍.എസ്. പ്രദീപ്, ഡോ. പി. ഹരിനാരായണന്, ഡോ. കെ.എം. മഞ്ജുള തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉത്തരമേഖല സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ മാനാഞ്ചിറ ബിഇഎം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണവും ബോധവത്കരണ റാലിയും മേയര്‍ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി പോലീസ് കമീഷണര്‍ അരുണ്‍ കെ. പവിത്രന് റാലി ഫ്ളാഗ് ഓഫ് ചെയ്തു.
ഫോറസ്റ്റ് അസി. കണ്‍സര്‍വേറ്റര്‍ കെ. നീതു, സോഷ്യല്‍ ഫോറസ്ട്രി ഉത്തരമേഖല കണ്‍സര്‍വേറ്റര്‍ ആര്. കീര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു. ഗുരുവായൂരപ്പന് കോളജ്, ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ വളണ്ടിയര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെ കോഴിക്കോട് ബീച്ച്, ലുലുമാള്‍ എന്നിവിടങ്ങളില്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.
കൊയിലാണ്ടി നഗരസഭാതല പരിസ്ഥിതി ദിനാചരണം കൊടക്കാട്ടുംമുറി ജൈവ വൈവിധ്യ പാര്‍ക്കില്‍ വൃക്ഷത്തൈ നട്ട് ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് അഡ്വ. കെ. സത്യന് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ കെ. ഷിജു, കെ.എ. ഇന്ദിര, സി. പ്രജില, നിജില പറവക്കൊടി, വാര്‍ഡ് കൗണ്‍സിലര്‍ രമേശന് വലിയാട്ടില്‍, പ്രദീപ് കുമാര്‍, ജമീഷ്, സീന, ഷൈനി, വിജി, ബാവ കൊന്നേങ്കണ്ടി, രമ്യ തിരുവലത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ സതീഷ്കുമാര്‍ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് വളണ്ടിയര്‍മാരും പുളിയഞ്ചേരി യുപി സ്കൂളിലെ ജൈവവൈവിധ്യ ക്ലബ് അംഗങ്ങളും അധ്യാപകരും പങ്കാളികളായി.
കൂടരഞ്ഞി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കൂമ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് നെല്‍കൃഷി വിത്ത് വിതക്കലും ഫലവൃക്ഷത്തൈ നടീലും നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ദിവ്യ, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹബീനത്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജീവന്, ആര്‍ആര്‍ടി മെമ്പര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുത്തു.
ജില്ലാ സാക്ഷരതാ മിഷന് തുല്യത പഠന കേന്ദ്രങ്ങള്‍ മുഖേന നടത്തുന്ന പരിസ്ഥിതി വാരാചരണത്തിന്റെ ഉദ്ഘാടനം തുല്യത പഠിതാക്കള്‍ക്ക് വൃക്ഷത്തൈ നല്കി ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നിഷ പുത്തന്‍പുരയില്‍ നിര്‍വഹിച്ചു. സിവില്‍ സ്റ്റേഷന് വാര്‍ഡിലെ ഹരിതകര്‍മസേന അംഗങ്ങളായ കെ. ഷര്‍മിള മോഹന്‍, കെ.പി. ശകുന്തള എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് ഡോ. ടി. അബ്ദുനാസര്‍ പ്രതിജ്ഞ ചൊല്ലി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നാസര്‍ എസ്റ്റേറ്റ്മുക്ക്, എന്‍.എം. വിമല, സീനിയര്‍ സൂപ്രണ്ട് പി. ശെല്‍വരത്നം, ജില്ലാ സാക്ഷരതാ മിഷന് കോഓഡിനേറ്റര്‍ പി.വി. ശാസ്തപ്രസാദ്, ജീവനക്കാരായ പി.കെ. അഞ്ജലി, പി. ഷെമിത കുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ പരിസ്ഥിതി സംരക്ഷണത്തിനായി ഒപ്പ് മരം നിർമിച്ചു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷ തൈ നടൽ, കൊളാഷ് നിർമാണം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി.പി. മുഹമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിച്ചു. കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് സാജിദത്ത് മുഖ്യാതിഥിയായിരുന്നു.
ജനശക്തി കോൺഗ്രസ് കോഴിക്കോട് ടൗൺ കമ്മിറ്റി നടക്കാവ് വണ്ടിപ്പേട്ടയിൽ വൃക്ഷ തൈ നടൽ സംഘടിപ്പിച്ചു. ഒപ്പം വൃക്ഷ തൈ വിതരണവും നടത്തി. നവജനശക്തി ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. ഗണേഷ് ബാബു പാലത്ത് അധ്യക്ഷത വഹിച്ചു. ലൂക്കോ ജോസഫ്, രവീന്ദ്രൻ കാരപറമ്പ്, ബാലകുറുപ്പ് നടക്കാവ്, നബിൽ അഹമ്മദ്, ഇർഷാദ് മീഞ്ചന്ത, യാസിൻ നടക്കാവ് തുടങ്ങിയവർ പങ്കെടുത്തു.
കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂളില്‍ ലോക പരിസ്ഥിതിദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കോഴിക്കോട് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററും നോവലിസ്റ്റുമായ ജോഷില്‍ എം മുഖ്യാതിഥിയായിരുന്നു. സില്‍വര്‍ ഹില്‍സ് സ്ഥാപനങ്ങളുടെ മാനേജര്‍ റവ. ഫാ. അഗസ്റ്റിന് കെ മാത്യു അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. മാത്യു കളപ്പുരയില്‍ പരിസ്ഥിദിന സന്ദേശം നല്കി.
കത്തോലിക്ക കോൺഗ്രസ് മുക്കം യൂണിറ്റ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുക്കം സേക്രഡ് ഹാർട്ട് പള്ളി വികാരി ഫാ. ജോൺ ഒറവുങ്കര വൃക്ഷ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. വിവിധയിനം വൃക്ഷ തൈകൾ വിതരണം ചെയ്തു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. വർഗീസ് പാലക്കീൽ, സെക്രട്ടറി രാജൻ ചൂരപൊയ്കയിൽ, ട്രഷറർ ലോവൽ പള്ളി താഴത്ത് എന്നിവർ നേതൃത്വം നൽകി.
കേരള മഹിളാ സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി. ലീലയുടെ വീട്ടിൽ ഓർമ്മ മരം നട്ടു. കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. വസന്തത്തിന് ജില്ലാ സെക്രട്ടറി ടി. ഭാരതി വൃക്ഷ തൈ നൽകി. ആശാ ശശാങ്കൻ, എലിസബത്ത്, ഹസീന വിജയൻ എന്നിവരും വീട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
വേനപ്പാറ വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ വേനപ്പാറ ടൗണിൽ പ്രസിഡന്റ് ഡോ. സഖറിയാസ് കോക്കാപ്പിള്ളിൽ വൃക്ഷത്തൈ നട്ടു. സംരക്ഷണത്തിനായി വ്യാപാരി വ്യവസായി സംഘടനയെ ചുമതലപ്പെടുത്തുകയും ചെയ്തു. ബേബി മുട്ടത്ത്, ഷാജി കല്ലിടുക്കിൽ, ജോർജ് കുട്ടി കല്ലിടുക്കിൽ എന്നിവർ പ്രസംഗിച്ചു.
ഈങ്ങാപ്പുഴ: മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരിസ്ഥിതി ദിനാചരണം ഇക്കോ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഫാ. സിജോ പന്തപ്പള്ളിൽ വൃക്ഷത്തൈ നട്ട് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. രാവിലെ നടത്തിയ പ്രത്യേക അസംബ്ലിയിൽ സിഇഒ ഫാ. തോമസ് മണ്ണിത്തോട്ടവും പ്രിൻസിപ്പൽ ഇൻചാർജ് സിസ്റ്റർ ജോസിറ്റ തെരേസ ഡിഎം പരിസ്ഥിതി ദിന സന്ദേശം നൽകി.
ആനക്കാംപൊയിൽ: ആനക്കാംപൊയിലിൽ സെന്റ് മേരീസ് യുപി സ്കൂളിൽ അലയൻസ് ക്ലബ് തിരുവമ്പാടിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു. ക്ലബ് പ്രസിഡന്റ് അമൽ ടി. ജെയിംസ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ പാട്ടാനിയിൽ അധ്യക്ഷനായിരുന്നു. മുഖ്യാതിഥി ജോജോ കാഞ്ഞിരക്കാടൻ പരിസ്ഥിതിദിന ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ റോയി ജോസ്, എബി ദേവസ്യ, റീനു സ്കറിയ, ദീപ എൻ. ജെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കോടഞ്ചേരി: സീനിയർ ചെമ്പർ ഇന്റർ നാഷണൽ വെസ്റ്റ് കോടഞ്ചേരി ലീജിയൻ തുഷാരഗിരിയിൽ വൃക്ഷതൈ നട്ടു. പ്രസിഡന്റ് ജോയ് മോളത്ത്, സെക്രട്ടറി ഫ്രാൻസിസ് മുണ്ടാട്ടിൽ, ഷിബി ആന്റണി നെല്ലിക്കുന്നേൽ, ഷിജി ഷാജു ചുരുളിയിൽ എന്നിവർ പങ്കെടുത്തു.
മുക്കം: കൊടിയത്തൂർ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയും പന്നിക്കോട് എയുപി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബു പൊലുകുന്ന് അധ്യക്ഷത വഹിച്ചു. ദേശീയ ഹരിതസേന ജില്ല കോ- ഓർഡിനേറ്റർ കെ.പി.യു അലി മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്തംഗങ്ങളായ മറിയം കുട്ടി ഹസൻ, യു.പി മമ്മദ്, ജൈവവൈവിധ്യ പരിപാലന സമിതി അംഗം സി. ഫസൽ ബാബു, സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരി, പ്രധാനാധ്യാപിക സജ്നി, പിടിഎ പ്രസിഡന്റ് ബഷീർ പാലാട്ട്, പി.കെ ഹഖീം കളൻതോട് തുടങ്ങിയവർ പ്രസംഗിച്ചു. തോട്ടുമുക്കം ഗവ. യുപി സ്കൂളിൽ പരിസ്ഥിതി ദിനം ലിന്റോ ജോസഫ് എംഎൽഎ തൈ നട്ട് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അധ്യക്ഷനായ ചടങ്ങിൽ പ്രധാനാധ്യാപിക ബി. ഷെറീന, എസ്എംസി ചെയർമാൻ സോജൻ മാത്യു, എംപിടിഎ പ്രസിഡന്റ് ലിസ്ന സാബിക് എന്നിവർ സംബന്ധിച്ചു.
കൂരാച്ചുണ്ട്: പരിസ്ഥിതി ദിനാഘോഷം കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂൾ ഗ്രൗണ്ട് പരിസരത്ത് ഫലവൃക്ഷ തൈ നട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ്, കക്കയം ഫോറസ്റ്റ് ഡെപ്യുട്ടി റേഞ്ച് ഓഫീസർ സി. വിജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഗണേശ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ഒ.ആർ. റീജ, എൻ.കെ. ദിനൂപ് കുമാർ, കൃഷി ഓഫീസർ പി.പി.രാജി, കൃഷി അസിസ്റ്റന്റ് എം. ദൃശ്യ, എന്നിവർ പ്രസംഗിച്ചു.