ദേ​ശീ​യ​പാ​ത​യി​ല്‍ ബ​സും ബൈക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം
Friday, June 6, 2025 10:28 PM IST
പാ​റ​ശാ​ല: ദേ​ശീ​യ​പാ​ത​യി​ല്‍ പ​വ​തി​യാ​ന്‍​വി​ള​യി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​വും ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. സ​ഹ​യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​നെ ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
വ​ടൂ​ര്‍​ക്കോ​ണം കു​ഴി​ഞ്ഞാ​ന്‍​വി​ള തൊ​ട്ട​രു​ക​ത്ത് പു​ത്ത​ന്‍ വീ​ട്ടി​ല്‍ സു​ബി​ന്‍ (22) ആ​ണ് മ​രി​ച്ച​ത്.

പൊ​ന്‍​വി​ള സ്വ​ദേ​ശി അ​ജീ​ഷ് (27) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ല്‍ കോ​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ന​ഗ​ര്‍​കോ​വി​ലി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സും ക​ളി​യി​ക്കാ​വി​ള​യി​ൽ നി​ന്നും പൊ​ന്‍​വി​ള​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കും ത​മ്മി​ല്‍ കൂ​ട്ടി ഇ​ടി​ച്ച​ത്.

അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് ഉ​ട​ന്‍​ത​ന്നെ പാ​റ​ശാ​ല സ​ര്‍​ക്കാ​ര്‍ താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ​ന​ല്‍​കി. പ​രി​ക്ക് അ​തീ​വ ഗു​രു​ത​ര​മാ​യ​തു​കാ​ര​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. രാ​ത്രി​യോ​ടു​കൂ​ടി സു​ബി​ൻ മ​രി​ച്ചു.

സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് മ​രി​ച്ച അ​വി​വാ​ഹി​ത​നാ​യ സു​ബി​ന്‍. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ സു​രേ​ഷി​ന്‍റെ​യും പ​രേ​ത​യാ​യ സ​ത്യ സ​ജി​ത​യു​ടെ​യും മ​ക​നാ​ണ് സു​ബി​ന്‍. സ​ഹോ​ദ​ര​ന്‍ സു​ജി​ന്‍.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ച്ചു. റോ​ഡി​ലെ വെ​ളി​ച്ച​ക്കു​റ​വും തി​ര​ക്കു​ക​ളും അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍​ക്കി​ങ്ങു​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.