തെ​ന്ന​ല വി​ശു​ദ്ധി​യു​ടെ ആ​ൾരൂ​പം: ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി
Saturday, June 7, 2025 6:56 AM IST
തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യ വി​ശു​ദ്ധി​യു​ടെ ആ​ൾ​രൂ​പ​മാ​യി​രു​ന്നു തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ​ന്ന് കെ​പി​സി​സി ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി നേ​തൃ​യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാ​ന​വി​ക​ത​യും മ​തേ​ത​ര ചി​ന്ത​ക​ളും ഉ​യ​ർ​ത്തി പി​ടി​ക്കു​ന്ന​തി​ൽ മു​ന്നി​ൽനി​ന്ന സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നാ​യ തെ​ന്ന​ല​യു​ടെ വേ​ർ​പാ​ടു നി​ക​ത്ത​നാ​കാ​ത്ത ന​ഷ്ട​മാ​ണ് പൊ​തു​രം​ഗ​ത്ത് ഉ​ണ്ടാ​ക്കി​യ​തെ​ന്നും പ്ര​മേ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ലാ​ളി​ത്യം, സൗ​മ്യ​ഭാ​വം, അ​ച്ച​ട​ക്കം, ഊ​ർ​ജ്വ​സ്വ​ല​ത തു​ട​ങ്ങി​യ ക​ർ​മ​ശേ​ഷി​ക​ൾ അ​ദ്ദേ​ഹ​ത്തെ വേ​റി​ട്ട ത​ല​ങ്ങ​ളി​ലെ​ത്തി​ച്ചി​രു​ന്നു. ഗാ​ന്ധി​യ​ൻ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ അ​ഭി​മാ​ന​മാ​യി​രു​ന്ന നേ​താ​വി​നെ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്നു സ​മി​തി​യു​ടെ അ​നു​ശോ​ച​ന പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞു.

ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ഞ്ചി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡന്‍റ് ക​മ്പ​റ നാ​രാ​യ​ണ​ൻ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ പ​ര​ശു​വ​യ്ക്ക​ൽ രാ​ധാ​കൃ​ഷ്ണ​ൻ, പ​ള്ളി​ക്ക​ൽ മോ​ഹ​ന​ൻ, കോ​ട്ട​മു​ക​ൾ സു​ഭാ​ഷ്, ജി.​ര​വീ​ന്ദ്ര​ൻ നാ​യ​ർ, വി.​ ഹ​രി​കു​മാ​ർ ലീ​ലാ​മ്മ ഐ​സ​ക്, നാ​ദി​റ സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.