വെ​ഞ്ഞാ​റ​മൂ​ട് സ്കൂ​ളി​ൽ പ്ര​ഭാ​ത ഭ​ക്ഷ​ണ പ​രി​പാ​ടി
Saturday, June 7, 2025 7:05 AM IST
വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂ​ട് ഗ​വ. യു​പി​എ​സി​ൽ നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ പ്ര​ഭാ​ത​ഭ​ക്ഷ​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എ​സ്എം​സി ചെ​യ​ർ​മാ​ൻ എ​സ്. ഷി​ഹാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ രാ​ജേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.​

വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ. ഉ​ഷാ​കു​മാ​രി, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​ഫ്. സ​ജീ​ന, പ്ര​ഥ​മാ​ധ്യാ​പി​ക എ​സ്. അ​മ്പി​ളി, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ​സ്.​എ​സ്. ഗാ​യ​ത്രി നാ​യ​ർ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൽ. അ​നു​ച​ന്ദ്ര​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​ബി. ബി​ന്ദു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.