ഗ്യാസ് സി​ലി​ണ്ട​ര്‍ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ല്‍
Saturday, June 7, 2025 7:05 AM IST
പേ​രൂ​ര്‍​ക്ക​ട: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ മോ​ഷ്ടി​ച്ചു മ​റി​ച്ചു​വി​റ്റ​യാ​ളെ മ്യൂ​സി​യം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ക​ര​മ​ന തെ​ലു​ങ്കു​ചെ​ട്ടി തെ​രു​വി​ല്‍ ടി.​സി 20/2205ല്‍ ​കാ​ര്‍​ത്തി​ക് (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ടു​ദി​വ​സം മു​മ്പാ​യി​രു​ന്നു കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. മ്യൂ​സി​യം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഡി​പി​ഐ ജം​ഗ്ഷ​നി​ലെ ര​ജ​നി ഗ്യാ​സ് ഏ​ജ​ന്‍​സി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടു സി​ലി​ണ്ട​റു​ക​ളാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. ഇ​തി​ല്‍ ഒ​ന്ന് ത​മ്പാ​നൂ​രി​ലും മ​റ്റൊ​ന്ന് ക​ര​മ​ന​യി​ലു​മു​ള്ള ക​ട​ക​ളി​ല്‍ പ്ര​തി വി​ല്‍​പ്പ​ന ന​ട​ത്തി​യ​ത് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ക​ന്‍റോ​ണ്‍​മെ​ന്‍റ് എ​സി സ്റ്റ്യു​വ​ര്‍​ട്ട് കീ​ല​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ്യൂ​സി​യം സി​ഐ വി​മ​ല്‍, എ​സ്ഐ​മാ​രാ​യ ഷി​ജു, വി​പി​ന്‍, സി​പി​ഒ​മാ​രാ​യ ര​ഞ്ജി​ത്ത്, സാ​ജ​ന്‍, ഡി​ക്‌​സ​ണ്‍, അ​രു​ണ്‍, ഹൈ​ന​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്ര​തി​യെ കോ​ട​തി​ റി​മാ​ന്‍​ഡ് ചെ​യ്തു