നിയന്ത്രണംവിട്ട കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി
Saturday, June 7, 2025 5:17 AM IST
ആ​ലു​വ: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ബൈ​ക്കി​ൽ ഇ​ടി​ച്ച ശേ​ഷം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​ൻ ആ​ല​ങ്ങാ​ട് സ്വ​ദേ​ശി ജോ​ർ​ജ് ജോ​സ​ഫി​നെ ആ​ലു​വ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ പെ​രു​മ്പാ​വൂ​ർ ദേ​ശ​സാ​ത്കൃ​ത റോ​ഡി​ൽ കാ​സി​നോ തി​യേ​റ്റ​റി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. പെ​രു​മ്പാ​വൂ​രി​ൽ നി​ന്നും വ​ന്ന കാ​ർ എ​തി​രെ വ​ന്ന ബൈ​ക്ക് യാ​ത്രി​ക​നെ ത​ട്ടി വീ​ഴ്ത്തി​യ ശേ​ഷ​മാ​ണ് സ​മീ​പ​ത്തെ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്.

ക​ർ​ണാ​ട​ക ര​ജി​സ്റ്റേ​ഷ​നി​ലു​ള്ള കാ​റി​ൽ ര​ണ്ടു​പേ​ർ ഉ​ണ്ടാ​യി​രു​ന്നു. കാ​റും ബൈ​ക്കും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.