കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ല്‍ ഡെ​ങ്കി പ​ട​രു​ന്നു
Saturday, June 7, 2025 4:45 AM IST
കോ​ത​മം​ഗ​ലം: താ​ലൂ​ക്കി​ല്‍ ഡെ​ങ്കിപ്പ​നി പ​ട​രു​ന്നു. മൂന്നു പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​താ​യും ക​ണ്ടെ​ത്തി. 13 പേ​രാണ്​ ഡെ​ങ്കി ബാ​ധി​ച്ച് ചി​കി​ത്സ തേ​ടിയത്. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 25 ഓ​ളം പേ​ര്‍​ക്ക് ഡെ​ങ്കി സം​ശ​യി​ക്കു​ന്നു​ണ്ട്.

ന​ഗ​ര​സ​ഭ​യി​ലും കു​ട്ട​മ്പു​ഴ, നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി മൂന്നു പേ​ര്‍​ക്ക് വീ​ത​വും പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ല്‍ ര​ണ്ടു പേ​ര്‍​ക്കും കീ​രം​പാ​റ, കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഓ​രോ​രു​ത്ത​ര്‍​ക്ക് വീ​ത​വും ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ​യി​ലും ക​വ​ള​ങ്ങാ​ട്, കീ​രം​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.