എ​സ്എ​സ്എ​ഫ് "ആ​ശ്വാ​സം’ പ​ദ്ധ​തി ഫ​ണ്ട് ശേ​ഖ​ര​ണം തു​ട​ങ്ങി
Saturday, June 7, 2025 6:03 AM IST
മ​ഞ്ചേ​രി: പ്ര​യാ​സ​ങ്ങ​ള​നു​ഭ​വി​ക്കു​ന്ന നി​ർ​ധ​ന​രാ​യ​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​കാ​ൻ എ​സ്എ​സ്എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന "ആ​ശ്വാ​സം’ ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന് മ​ല​പ്പു​റം ഈ​സ്റ്റ് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സ​മ​സ്ത ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം ബാ​ഖ​വി മേ​ൽ​മു​റി നി​ർ​വ​ഹി​ച്ചു.

"ക​രു​ത​ലി​നാ​യി കൈ​കോ​ർ​ക്കാം’ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ യൂ​ണി​റ്റു​ക​ളി​ലും ആ​ശ്വാ​സം ഫ​ണ്ട് സ​മാ​ഹാ​ര​ണം ന​ട​ക്കും. ആ​ക​സ്മി​ക ദു​ര​ന്ത​ങ്ങ​ളി​ലും രോ​ഗ​ങ്ങ​ളി​ലും അ​പ​ക​ട​ങ്ങ​ളി​ലും​പെ​ട്ട് പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് വേ​ണ്ടി​യാ​ണ് എ​സ്എ​സ്എ​ഫ് ആ​ശ്വാ​സം ഫ​ണ്ട് ശേ​ഖ​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ ഡി​വി​ഷ​ൻ, സെ​ക്ട​ർ​ത​ല ഉ​ദ്ഘാ​ട​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​മു​ഷ്താ​ഖ് സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എം. ശു​ഹൈ​ബ്, ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി ഉ​നൈ​സ് സ​ഖാ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​കെ.​എം. ഫൈ​സ​ൽ സ​ഖാ​ഫി, പി. ​മു​ഹ​മ്മ​ദ് സ​ജീ​ഹ് സ​ഖാ​ഫി, ടി​പ്പു സു​ൽ​ത്താ​ൻ അ​ദ​നി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.