ഇ​രു​ത്തു​ള്ളി​പ്പു​ഴ​യോ​ര​ത്ത് മു​ള​വ​ന​മൊ​രു​ങ്ങു​ന്നു
Saturday, June 7, 2025 5:37 AM IST
കോ​ട​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ലെ ക​രി​മ്പാ​ല​ക്കു​ന്ന് ഇ​രു​തു​ള്ളി​പ്പു​ഴ​യോ​ര​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മു​ള​വ​ന​മൊ​രു​ങ്ങു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ കാ​ര്‍​ബ​ണ്‍ ന്യൂ​ട്ര​ല്‍ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് വ​ന​മൊ​രു​ക്കു​ന്ന​ത്. പു​ഴ​യോ​ര​ത്ത് ത​രി​ശാ​യി കി​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ഞ്ചേ​ക്ക​ര്‍ ഭൂ​മി​യി​ല്‍ 1000 തൈ​ക​ളാ​ണ് ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മു​ള​ത്തൈ ന​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി നി​ര്‍​വ​ഹി​ച്ചു. ഇ​രു​ത്തു​ള്ളി പു​ഴ സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് ബാ​ബു കു​ടു​ക്കി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​മീ​ല അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.