എ​ര​പ്പാ​ൻ​തോ​ട്-കാ​റ്റു​ള്ള​മ​ല റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്
Saturday, June 7, 2025 5:33 AM IST
കൂ​രാ​ച്ചു​ണ്ട്: എ​ര​പ്പാ​ൻ​തോ​ട്- കാ​റ്റു​ള്ള​മ​ല റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​ക്ക് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു .റോ​ഡി​ന്‍റെ ശോ​ച​നീ​യ പ​രി​ഹ​രി​ക്കാ​ൻ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും ക​രാ​റു​കാ​രു​ടെ അ​നാ​സ്ഥ മൂ​ലം പ്ര​വൃ​ത്തി എ​ങ്ങു​മെ​ത്താ​തെ നീ​ണ്ടു പോ​കു​ക​യാ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

ഓ​ലി​ക്ക​ൽ ഭാ​ഗം മു​ത​ൽ വ്യൂ ​പോ​യി​ന്‍റ് വ​രെ​യു​ള്ള ഇ​ക്കോ ടൂ​റി​സം റോ​ഡ് പ​ല​യി​ട​ങ്ങ​ളി​ലും മൂ​ന്നു മീ​റ്റ​ർ വീ​തി മാ​ത്ര​മേ​യു​ള്ളൂ. ഇ​തി​നാ​ൽ മേ​ഖ​ല സ​ന്ദ​ർ​ശി​ക്കു​ന്ന ടൂ​റി​സ്റ്റു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​യി മാ​റു​ക​യാ​ണ്.

ആ​യ​തി​നാ​ൽ എ​ത്ര​യും വേ​ഗം റോ​ഡി​നാ​വ​ശ്യ​മാ​യ വീ​തി വ​ർ​ധി​പ്പി​ക്കു​ക​യും റോ​ഡ് ത​ക​ർ​ന്ന്‌ ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ അ​നു​വ​ദി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് അ​നി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​ളി കാ​ര​ക്ക​ട, ബേ​ബി മു​ണ്ട​ക്ക​പ്പ​ട​വി​ൽ, ഷാ​ജു കൊ​ച്ചു​വീ​ട്ടി​ൽ, ജോ​സ് കോ​ട്ട​ക്കു​ന്നേ​ൽ, ഷൈ​നി പു​ളി​ക്ക​ൽ, ഷൈ​നി കോ​ല​ക്ക​ൽ, ലി​സ​മ്മ മു​ണ്ട​യ്ക്ക​പ്പ​ട​വി​ൽ, സു​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.