പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു
Saturday, June 7, 2025 5:33 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ൽ​പി സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു.

വാ​ർ​ഡ് മെ​മ്പ​ർ ജോ​സ് തോ​മ​സ് മാ​വ​റ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബോ​ബി വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് വൃ​ക്ഷ​ത്തൈ ന​ട്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന ഈ ​വ​ർ​ഷ​ത്തെ പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശ​ത്തെ മു​ൻ നി​ർ​ത്തി വി​ദ്യാ​ർ​ഥി​ക​ൾ പ​രി​സ്ഥി​തി​ദി​ന പ്ര​തി​ജ്ഞ​യെ​ടു​ത്തു.

ച​ട​ങ്ങി​ൽ വാ​ർ​ഡ് മെ​മ്പ​ർ ജോ​സ് തോ​മ​സ് മാ​വ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ച് കു​ട്ടി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സോ​ഫി​യ തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബോ​ബി വ​ർ​ഗീ​സ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി ബീ​ന മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​രി​പാ​ടി​ക​ൾ​ക്ക് അ​ധ്യാ​പ​ക​രാ​യ സ്വ​പ്ന മാ​ത്യു, ബീ​ന മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.