കാ​ര്‍​മ​ല്‍​ ഗി​രി​യി​ല്‍ ‘പി​റ​ന്നാ​ളി​ന് ഒ​രു​തൈ പ​ദ്ധ​തി​ക്ക് ’തു​ട​ക്കം
Saturday, June 7, 2025 6:39 AM IST
അ​ഞ്ച​ല്‍ : ഭാ​ര​തീ​പു​രം കാ​ര്‍​മ​ല്‍​ഗി​രി സെ​ന്‍​ട്ര​ല്‍ സ്കൂ​ളി​ല്‍ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പി​റ​ന്നാ​ളി​ന് ഒ​രു​തൈ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു.

സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് ഫ​ല,വൃ​ക്ഷ തൈ​ക​ള്‍ ന​ല്‍​കു​ക​യും ഇ​ത് പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് പ​ദ്ധ​തി. കു​ട്ടി​ക​ളി​ൽ പ്ര​കൃ​തി യോ​ടു​ള്ള സ്നേ​ഹ​വും വാ​ത്സ​ല്യ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു​ കൊണ്ട് സ്കൂ​ൾ ബ​ർ​സാ​ർ ഫാ. ​ജോ​ഷ്വാ കൊ​ച്ചു​വി​ള​യി​ൽ പ​റ​ഞ്ഞു.

പ്രി​ൻ​സി​പ്പ​ൽ ഷാ​ലി സേ​വ്യ​ർ പ​രി​സ്ഥി​തി ദി​ന സ​ന്ദേ​ശം ന​ല്‍​കി. അ​ധ്യാ​പ​ക​രാ​യ അ​ർ​ജു​ൻ, ബീ​ന എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. പ്ര​കൃ​തി സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച കു​ട്ടി​ക​ളു​ടെ നൃ​ത്താ​വി​ഷ്ക​ര​ണ​വും ഗാ​ന​ലാ​പ​ന​വും ന​ട​ന്നു.