പ​ത്ത​നാ​പു​രം ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് പു​തി​യ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക്‌
Wednesday, June 4, 2025 6:54 AM IST
കൊ​ല്ലം: മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളും പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ഡോ​ക്ട​ർ​മാ​രു​മു​ള്ള ആ​ശു​പ​ത്രി​ക​ൾ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.

പ​ത്ത​നാ​പു​രം ഇഎംഎ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ പു​തി​യ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​പ്പോ​ൾ 100 കി​ട​ക്ക​ക​ൾ ആ​ശു​പ​ത്രി​യി​ലു​ണ്ട്.

അ​നു​ബ​ന്ധ​മാ​യി ന​ഴ്സിം​ഗ് കോ​ള​ജും കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തും. കി​ട​ത്തി ചി​കി​ത്സ സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും പ്ര​ഗ​ത്ഭ​രാ​യ പ​ല ഡോ​ക്ട​ർ​മാ​രു​ടെ​യും സാ​ന്നി​ധ്യം ആ​ശു​പ​ത്രി​യു​ടെ സ്വീ​കാ​ര്യ​ത വ​ർ​ധി​പ്പി​ച്ചു​വെ​ന്നും എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

ഇഎംഎ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് ദ​സ്ത​കീ​ർ സാ​ഹി​ബ് അ​ധ്യ​ക്ഷ​നാ​യി. പ​ത്ത​നാ​പു​രം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ .​ആ​ന​ന്ദ​വ​ല്ലി, ഹോ​ർ​ട്ടി​കോ​ർ​പ് ചെ​യ​ർ​മാ​ൻ അ​ഡ്വ.എ​സ്.വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.