ഗ്രാ​മ ചൈ​ത​ന്യ​ത്തി​ന് ക​രു​ത്തേ​കി ‘ആ​ഘോ​ഷ​രാ​വ് ’
Wednesday, June 4, 2025 6:54 AM IST
കൊ​ട്ടി​യം: ഒ​രു വാ​ർ​ഡി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ലെ ആ​ബാ​ല​വൃ​ദ്ധ​ജ​ന​ങ്ങ​ളെ​യും ചേ​ർ​ത്ത് നി​ർ​ത്തി ആ​ദ​രി​ക്കു​ന്ന​തി​ലൂ​ടെ സാ​മൂ​ഹി​ക ന​ന്മ​യു​ടെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും പു​തി​യ മാ​ർ​ഗം രൂ​പ​പ്പെ​ട്ടു വ​രു​മെ​ന്ന് എ​ൻ.​കെ.പ്രേ​മ​ച​ന്ദ്ര​ൻ​എം​പി.

ആ​ദി​ച്ച​ന​ല്ലു​ർ ​പ​ഞ്ചാ​യ​ത്തി​ലെ 16-ാം വാ​ർ​ഡി​ലെ എ​സ്എ​സ്എ​ൽ​സി ,പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മി​ക​വ് പു​ല​ർ​ത്തി​യ​വ​ർ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ആ​ശാവ​ർ​ക്ക​ർ​മാ​ർ ,അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് ‘ആ​ഘോ​ഷ​രാ​വ് ’ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ഞ്ചാ​യ​ത്ത് അം​ഗം പ്ലാ​ക്കാ​ട് ടി​ങ്കു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡെ​പ്യൂ​ട്ടി ക​ള​ക്‌ടർ ജി.​നി​ർ​മ​ൽ കു​മാ​ർ, എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ വി.എ. പ്ര​ദീ​പ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ എ​സ്.​ച​ന്ദ്ര​ൻ, ജു​മാ മ​സ്ജി​ദ് ചീ​ഫ് ഇ​മാം ഷാ​ന​വാ​സ് മ​ന്നാ​നി, മൈ​ല​ക്കാ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി വി​കാ​രി സ​നു ഫ്രാ​ൻ​സി​സ്, വി​ഷ്ണു പ്ര​സാ​ദ് ന​മ്പൂ​തി​രി, കൊ​ട്ടി​യം ട്രാ​ൻ​സി​റ്റ് ഹോം ​എ​സ്ഐ സു​ജി​ത്ത് ജി.​നാ​യ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ന്ദു ഷി​ബു, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ലാ ബി​നു,

അ​ഭി​ഭാ​ഷ​ക​ൻ കൈ​പ്പു​ഴ റാം ​മോ​ഹ​ൻ, സി​ഡി​എ​സ് മെ​മ്പ​ർ ആ​ർ. ക​ല​ജാ​ദേ​വി, സേ​തു​ല​ക്ഷ്മി, പ്ര​തി​ഭ ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വാ​ർ​ഡി​ലെ 50ഓ​ളം വ​രു​ന്ന ക​ലാ​പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ത്ത മെ​ഗാ ഷോ​യും ഉ​ണ്ടാ​യി​രു​ന്നു.