കൊല്ലം: ലോക പരിസ്ഥിതി ദിനം ജില്ലയിൽ വൃക്ഷതൈകൾ നട്ട് നാടെങ്ങും ആചരിച്ചു. മലങ്കര കാത്തലിക് അസോസിയേഷൻ ആയൂർ വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. ആയൂർ ചെറുപുഷ്പ സെട്രൽ സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ജേക്കബ് കളപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ആര്യ ലാൽ ഫലവൃക്ഷത്തൈ നട്ട് ഉദ്ഘടനം ചെയ്തു.ഫാ. അരുൺ ഏറത്ത്, ഫാ. ക്ലിസ്റ്റി പാലവിള എന്നിവർ പരിസ്ഥിതിദിന സന്ദേശം നൽകി. ജില്ലാ സെക്രട്ടറി രാജീവ് കോശി, ഐസക്ക് ഇളമാട്, പോൾ രാജ് പുയ്യപ്പള്ളി, മിനി സെബാസ്റ്റ്യൻ, അലക്സാണ്ടർ, ജോർജ് ലൂക്കോസ്, റിനകോരുത്, ലാലുവർഗീസ്, ലാലു ശങ്കര വേലിൽ, എന്നിവർ പ്രസംഗിച്ചു.
ഉളിയക്കോവിൽ സെന്റ് മേരീസ് പബ്ലിക് സ്കൂളിൽ പരിസ്ഥിതിദിനാഘോഷം ചെയർമാൻ ഡോ. ഡി.പൊന്നച്ചൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോർപറേഷൻ കൗൺസിലർ അമ്പിളി വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. പ്രിൻസിപ്പൽ മഞ്ജു രാജീ വ്, അധ്യാപകരായ എൽ.ആർ.ശാലിനി, റൈമാ ബിന്ദുജി, ബിഷൻ ക്രിസ്റ്റോ എന്നിവർ പ്രസംഗിച്ചു.
ബൻസിഗർ ആശുപത്രി പരിസരത്ത് പരിസ്ഥിതി ദിനാചരണത്തി െ ന്റ ഭാഗമായി വിവിധ ഫലവൃക്ഷ തൈകൾ നട്ടു. ആശുപത്രി ഡയറക്ടർ ഫാ. ജോൺ ബ്രിട്ടോ, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന മേരി, നഴ്സിംഗ് സുപ്രീണ്ടന്റ് സിസ്റ്റർ സിർള മേരി, അസോസിയേറ്റ് ഡയറക്ടർ ടി. ജെയിംസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ജി. മോഹൻ, അസി.മെഡിക്കൽ സൂപ്രണ്ട് ഡോ. ബെനി ക്ലീറ്റസ് എന്നിവർ വൃക്ഷത്തൈ നട്ടു.
പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ് എന്ന സന്ദേശത്തോടെ, പ്ലാസ്റ്റിക് രഹിത ആശുപത്രിയിലേക്കുള്ള ആദ്യ ചുവടു വെയ്പ്പ് കൂടിയാണ് ഇതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വിമലഹൃദയ സ്കൂളിൽ കൊല്ലം മേയർ ഹണി ബെഞ്ചമിൻ പരിസ്ഥിതിദിനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ഹേമ മേരി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ നിമാ മേരി, സ്റ്റാഫ് സെക്രട്ടറി അസുന്ത എന്നിവർ നേതൃത്വം നൽകി. അധ്യാപകരും സ്കൂളിലെ വിദ്യാർഥികളും വൃക്ഷത്തൈ നട്ട ശേഷം പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി.
ഒമ്പതാം ക്ലാസ് വിദ്യാർഥിനികളായ ജസീക്കാ പരിസ്ഥിതി ദിനത്തെ കുറിച്ചുള്ള പ്രഭാഷണവും അൽഫോൻസാ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള കവിതയും അവതരിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തെ കുറിച്ചുള്ള പ്ലക്കാർഡുകൾ വഹിച്ച വിദ്യാർഥികൾ ആഘോഷത്തിന് മിഴിവേകി.
കൊട്ടിയം നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. കൃഷി വകുപ്പിൽ നിന്നും ലഭിച്ച തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു. സംസ്ഥാന തലത്തിൽ സ്റ്റുഡന്റ്പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന മധുരവനം പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് രേഖ എസ്. ചന്ദ്രൻ നിർവഹിച്ചു.
മരങ്ങൾ നട്ടുപിടിപ്പിക്കുന്നതി െ ന്റ ആവശ്യകതയെക്കുറിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കി സ്കൂളിനെ പ്ലാസ്റ്റിക് വിമുക്ത മേഖലയായി പ്രഖ്യാപിക്കുന്നതി െ ന്റ ആവശ്യകതയെ കുറിച്ചും കുട്ടികൾക്ക് ബോധവത്കരണം നടത്തി.
പ്രഥമ അധ്യാപിക വൈ. ജൂഢിത് ലത അധ്യക്ഷത വഹിച്ചു. ഡി എച്ച് ക്യു സബ് ഇൻസ്പെക്ടർ വൈ. സാബു, ആദിച്ചനല്ലൂർ കൃഷി ഓഫീസർ ജി.മീനു, അസിസ്റ്റന്റ് ഓഫീസർ ലക്ഷ്മി, ജെ ആർ സി കോഡിനേറ്റർ സോണിയ, സ്റ്റാഫ് സെക്രട്ടറി ജോയൽ, കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ എയ്ഞ്ചൽ, അനില, ഡി.ഐ.രമ്യ, അധ്യാപകരായ റാണി, അജിത, ലീന, എന്നിവർ പങ്കെടുത്തു. തുടർന്ന് എസ്പി സി കേഡറ്റുകളുടെയും ജെആർ സി കുട്ടികളുടെയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ ഇനം കലാപരിപാടികളും നടന്നു.
ഗവ. ടിടി ഐയിലെ കുരുന്നുകൾ ലോക പരിസ്ഥിതി ദിനത്തിൽ ‘എ െ ന്റ വിദ്യാലയം, എ െ ന്റ പൂന്തോട്ടം' പദ്ധതിക്ക് തുടക്കം കുറിച്ച്. ലോക പരിസ്ഥിതി ദിനത്തി െന്റെ 51-ാംവാർഷികത്തിൽ അമ്പത്തിയൊന്ന് പൂച്ചെടികൾ നട്ടു കൊണ്ടാണ് സ്കൂളിൽ അവർ പൂന്തോട്ടമൊരുക്കിയത്. തങ്ങൾനട്ട കുഞ്ഞു ചെടിയെ ഓമനപേരിട്ടു വിളിക്കാനും പരിപാലിക്കാനും കുരുന്നുകൾ തീരുമാനിച്ചിരിക്കുകയാണ്. പൂച്ചെടി നടീലിെ ന്റ ഉദ്ഘാടനം പ്രിൻസിപ്പൽ ഇ.ടി.സജി നിർവഹിച്ചു. പ്ലാസ്റ്റിക് മാലിന്യത്തിനെതിരേയും ലഹരിക്കെതിരേയും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുമുള്ള പ്രതിജ്ഞ ചൊല്ലി.
സീനിയൻ അധ്യാപകൻ ഇ.എം.അൻസർ പരിസ്ഥിതി ദിന സന്ദേശം നൽകി. കവിതാലാപനം, സെമിനാർ, ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടന്നു. അധ്യാപകരായ പി.കെ.ഷാജി, ജോൺ, രജിൻചന്ദ്രൻ, മായ അഭിലാഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മുണ്ടക്കൽ റസിഡന്റ്സ് അസോസിയേഷനും നന്മ മരം ഗ്ലോബൽ ഫൗണ്ടേഷനും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി. മുണ്ടക്കൽ നഗറിൽ പരിസ്ഥിതി ദിനാചരണം ഫലവൃക്ഷത്തൈ നട്ട് മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു.മുണ്ടക്കൽ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ചാപ്റ്റർ മോഹനൻ അധ്യക്ഷത വഹിച്ചു.
നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോഡിനേറ്റർ ജേക്കബ് എസ്. മുണ്ടപ്പുളം പരിസ്ഥിതിയെക്കുറിച്ച് പ്രഭാഷണം നടത്തി. മുണ്ടക്കൽ നഗർ സെക്രട്ടറി പി.പ്രമോദ്, നിക്സൺ ജോർജ് എന്നിവർ പ്രസംഗിച്ചു.
സെന്റ് മേരീസ് ഹൈസ്കൂളിൽ ലോക പരിസ്ഥിതി ദിനം ഫലവൃക്ഷത്തൈകൾ നട്ട് ആചരിച്ചു. സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ. ഫിലിപ്പ് തയ്യിൽ അധ്യക്ഷത വഹിച്ചു. ആര്യങ്കാവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സനോജ് പരിസ്ഥിതി സന്ദേശം നൽകി.
ഹെഡ്മാസ്റ്റർ ഷാനിൽ ജോസഫ് , അധ്യാപകരായ സിസ്റ്റർ റീബ എലിസബത്ത് ജോസഫ്, ജിഷ ജോർജ്, വിദ്യാർഥികളായ അമന്റ് ഷിബു, അരുന്ധതി ഷാജു, വിസ്മയ അനീഷ്, ഏയ്ഞ്ചൽ ഗ്രേസ് ക്ലീറ്റസ്, ലയോണ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. പരിസ്ഥിതി ദിന പോസ്റ്റർ നിർമാണ മത്സരവും ക്വിസ് മത്സരവും ചിത്രരചനാ മത്സരവും നടത്തി വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.
കൊല്ലം: പരിസ്ഥിതിക്ക് ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങള്‍ പുതുതലമുറ ചെറുക്കണമെന്നും നശിപ്പിക്കപ്പെടുന്ന മരങ്ങള്‍ക്ക് പകരം പുതിയ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് മാതൃകയാകണമെന്നും ജില്ലാ കളക്ടർ എന്‍. ദേവിദാസ്. ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കളക്ട്രേറ്റ് വളപ്പില്‍ ഫലവൃക്ഷത്തൈ നട്ടുപിടിപ്പിച്ചാണ് വൃക്ഷവത്കരണത്തിന് പ്രോത്സാഹാനം നല്‍കിയത്. ‘പോരാടാം പ്ലാസ്റ്റിക് മലിനീകരണത്തിനെതിരേ’ എന്ന സന്ദേശത്തോടെ നടത്തിയപരിസ്ഥിതി ദിനാഘോഷത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. രാജേഷ് കുമാര്‍ അധ്യക്ഷനായി.
കെഎംഎംഎല്ലില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു . ദിനാചരണത്തിനോടനുബന്ധിച്ച് ഫലവൃക്ഷ തൈകള്‍ നട്ടു. കായംകുളം യുഐടി പ്രിന്‍സിപ്പൽ ഡോ. എസ്. ഗിരിജാകുമാരി പരിസ്ഥിതി ദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക്കി െ ന്റ ഉപയോഗം കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനായി എല്ലാവരും ഒന്നിച്ച് ഇറങ്ങണമെന്നും ഡോ.എസ്. ഗിരിജാകുമാരി പറഞ്ഞു.
കെഎംഎംഎല്‍ എച്ച് ഒയു (എംഎസ്, എച്ച്ആര്‍, ഇഡിപി) എം.യു.വിജയകുമാര്‍ അധ്യക്ഷനായി. കമ്പനി ജീവനക്കാര്‍ക്ക് നല്കുന്ന വൃക്ഷ തൈകളു െ ട വിതണോദ്ഘാടനവും നടന്നു. ബി ജി എം ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ആർ. ജോളി ബോസ് , കെഎംഎംഎല്‍ റോബി ഇടിക്കുള, മനോജ്, ടി.സി.രമേശന്,അരുണ്‍ ജി. നാഥ്,പരിസ്ഥിതി ദിനാഘോഷ കമ്മിറ്റി ചെയര്മാന് എം.സഹില്‍,വി.സി. രതീഷ്കുമാര്‍, ആര്. ശ്രീജിത്ത്, എ.നഹാസ്, ജെ. മനോജ്മോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബിജെഎം ഗവ.കോളജിൽ പരിസ്ഥിതി ദിനം ആചരിച്ചു. കോ ളജിലെ നാഷണൽ സർവീസ് സ്കീം, ഭൂമിത്രസേന എന്നിവ സോഷ്യൽ ഫോറസ്ട്രി വിഭാഗവുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. വൃക്ഷ തൈ നടീലും വിതരണവും പ്രിൻസിപ്പൽ ഡോ.ആർ.ജോളി ബോസ് നിർവഹിച്ചു. തുടർന്ന് പ്ലാസ്റ്റിക്ക് ഉപയോഗം തടയുക എന്ന വിഷയത്തിൽ കെമിസ്ട്രി വിഭാഗം അധ്യാപകൻ പ്രൊഫ. ജി ഗോപകുമാർ ക്ലാസെടുത്തു.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ജി.ഗോപകുമാർ , ഡോ.ടി.തുഷാദ്, ഫോറസ്റ്റ് സെക്ഷൻ ഓഫീസർ മുഹമ്മദ് കുഞ്ഞ്, പ്രഫ. ആർ.സുനിൽകുമാർ, ലീഡർമാരായ ആദിത്യൻ എസ്. കുമാർ, ആർ.അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.
ശങ്കരമംഗലം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി കേഡറ്റുകളുടെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവത്കരണവും, പരിസ്ഥിതി ദിനാഘോഷവും സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവും അവബോധവും കുട്ടികളിൽ എത്തിക്കുന്നതിനായി ചവറ സർക്കിൾ ഇൻസ്പെക്ടർ എം. ഷാജഹാൻ സ്കൂളിലെ പ്രഥമ അധ്യാപിക എലിസബത്ത് ഉമ്മന്‍ വൃക്ഷത്തൈ നൽകി കൊണ്ട് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ സിൽവി ചാക്കോ, ആനന്ദ് ജോത്സ്യല, എസ് സബിത, ജി എസ് സരിത, ഐ ജിജി, പരിസ്ഥിതി ക്ലബ് കൺവീനർ ടി. കെ. ജി. തരകൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കിഴക്കനേല കിഴക്ക് ശ്രീമഹാദേവാ എൻഎസ്എസ് കരയോഗത്തി െ ന്റയും ശ്രീ മഹാദേവ വനിതാ സമാജത്തിന്റെയും അഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. പരിസ്ഥിതി ദിനാചരണം എൻഎസ്എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ വനിതാ സമാജം ട്രഷറർ എസ്. ജലജകുമാരി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പാരിപ്പള്ളി വിനോദ് തൈ വിതരണം നിർവഹിച്ചു. വനിതാ സമാജം പ്രസിഡന്റ് മിനി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ആർ. വൃന്ദ, പുഷ്പവല്ലി, ദീപിക ഓമനക്കുട്ടൻ, ഷീല ശശിധരൻ, വിലാസിനി അമ്മ, എന്നിവർ പ്രസംഗിച്ചു. കരയോഗ അംഗങ്ങൾക്ക് അഞ്ച് ഇനം തൈകൾ വീതം വിതരണം ചെയ്തു.
തേവലക്കര ഈസ്റ്റ് ഗവ.എൽ പി സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. അധ്യാപക പരിശീലകൻ ജി.പ്രദീപ്കുമാർ വൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പോസ്റ്റർ രചനമത്സരം,ഷോർട്ട് ഫിലിം പ്രദർശനം, ക്വിസ് മത്സരം തുടങ്ങിയവ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. പിടിഎ പ്രസിഡൻ്റ് സരോജാക്ഷൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വി.വിജയലക്ഷ്മി,രാജ്ലാൽ തോട്ടുവാൽ,ജഗദീശൻ,ജ്യോതിഷ് കണ്ണൻ, ബിനിതാ ബിനു, ഷിബി എന്നിവർ പ്രസംഗിച്ചു.
താഴംതെക്ക് വിളപ്പുറം ആനന്ദവിലാസം ഗ്രന്ഥശാലയിൽ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമായി. ഗ്രന്ഥശാലാ അങ്കണത്തിൽ കോഴിക്കോട് ഫിസിക്കൽ എഡ്യൂക്കേഷൻ കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ. ആർ. ബിനോയ് വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ഡി. സുധീന്ദ്രബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. ഹരിലാൽ, ജി. പത്മപാദൻ, എസ്. അച്ചു, എസ്. അഖിൽ, ബി. ശ്യാംകുമാർ എന്നിവർ പങ്കെടുത്തു.
മണ്ണൂർ ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പ്രിൻസിപ്പൽ റാണി ഉമ്മൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബർസാർ ഫാ. ക്രിസ്റ്റി ചരുവിളയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു. ഭൂമിയെ നമ്മുടെ ഭാവി തലമുറയ്ക്കായി സംരക്ഷിക്കാൻ ഓരോ കുട്ടിയും ഒരു പരിസ്ഥിതി ദൂതനാകണം എന്ന സന്ദേശം ഫാ. ക്രിസ്റ്റി ചരുവിള കുട്ടികൾക്ക് നൽകി. വൈസ് പ്രിൻസിപ്പൽ സിജി ആശംസകൾ നേർന്നു. വിദ്യാർഥികൾ പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങളോടു കൂടിയ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തി പരിപാടികളിൽ അണിചേർന്നു.
കുളത്തൂപ്പുഴയുടെ വിവിധ പ്രദേശങ്ങളിൽ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വൃക്ഷത്തൈകൾ നട്ടു.കേരളാ കോൺഗ്രസ് (എം) സംസ്കാര വേദി കേരളത്തിലുടനീളം ഫല വൃക്ഷ തൈകൾ നടുന്നതിന്റെ ഭാഗമായി കുളത്തൂപ്പുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് ബോബൻ ജോർജി െ ന്റ നേതൃത്വത്തിൽ ഫലവൃക്ഷ തൈകൾ നട്ടു. ജില്ലാ സ്റ്റിയറിംഗ് കമ്മറ്റി അംഗം കുളത്തൂപ്പുഴ ഷാജഹാൻ, ആനി ടോം, മുഹമ്മദ് ഇല്യാസ്, ആലീസ് ബോബൻ തുടങ്ങിയവർ നേതൃത്വം നൽകി.
പട്ടികവർഗ വികസന വകുപ്പി െ ന്റ നിയന്ത്രണത്തിൽ അരിപ്പയിൽ പ്രവർത്തിക്കുന്ന കുളത്തൂപ്പുഴ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ സീനിയർ സൂപ്രണ്ട് വി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പരിസ്ഥിതിദിനവും അതിനോടുനുബന്ധിച്ച് നടന്ന മാംഗോ ഫെസ്റ്റും വാർഡ് മെമ്പർ പി.ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ദിനാചരണത്തി െ ന്റ ഭാഗമായി മുഖ്യാതിഥിയായി എത്തിയ ഭാസ്കരൻ ഇടപ്പണയെ സ്കൂൾ പ്രഥമാധ്യാപിക സി. ഗിരിജയുടെ നേതൃത്വത്തിൽ ആദരിച്ചു.
പരിസ്ഥിതിദിന പ്രതിജ്ഞ വിദ്യാർഥി ടി.വിഘ്നേഷ് ചൊല്ലി കൊടുത്തു. സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ 'കൽപ്പകം -2025' ന്റെ ഭാഗമായി തെങ്ങിൻ തൈകളും സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്ലാവിൻ തൈകളും നട്ടു.
തുടർന്ന് വിദ്യാർഥികൾ സുഗതകുമാരിയുടെ ഒരു തൈ നടാം കവിതയുടെ ദൃശ്യാവിഷ്കാരവും പരിസ്ഥിതി ഗാനവും അവതരിപ്പിച്ചു. സീനിയർ അസി.എസ്.ബിനുകുമാർ, അധ്യാപിക എസ്. സന്ധ്യാ മോൾ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഉണ്ണികൃഷ്ണൻ. എസ്.നായർ, എസ്പിസി സ്കൂൾ യൂണിറ്റ് സിപിഒ ആർ.സന്തോഷ്,സിപിഒ സ്റ്റാലിൻ അധ്യാപകൻ എച്ച്. ഹസൈൻ, വിദ്യാർഥികളായ അഗ്നേഷ്, സിദ്ധാർഥ് എന്നിവർ പ്രസംഗിച്ചു.