ബ​സി​ന്‍റെ എ​യ​ർ ലീ​ക്ക് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ മെ​ക്കാ​നി​ക്കി​ന് ദാ​രു​ണാ​ന്ത്യം
Friday, June 6, 2025 10:06 PM IST
കൂ​ത്തു​പ​റ​മ്പ്: ടൂ​റി​സ്റ്റ് ബ​സി​ന്‍റെ എ​യ​ർ ലീ​ക്ക് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ എ​യ​ർ സ​സ്പെ​ൻ​ഷ​ൻ താ​ഴ്ന്ന് ഉ​ള്ളി​ൽ കു​ടു​ങ്ങി​യ മെ​ക്കാ​നി​ക്കി​ന് ദാ​രു​ണാ​ന്ത്യം. പാ​ട്യം പാ​ലാ ബ​സാ​റി​ലെ കൃ​ഷ്ണ ഹൗ​സി​ൽ സി.​വി.​ സു​കു​മാ​ര​ൻ (64) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് സാ​ഹ​സി​ക​മാ​യി ഉ​ള്ളി​ൽ കു​ടു​ങ്ങി​യ സു​കു​മാ​ര​നെ പു​റ​ത്തെ​ടു​ത്ത് കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​രേ​ത​രാ​യ സി.​വി. കൃ​ഷ്ണ​ൻ-​മാ​തു ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് സു​കു​മാ​ര​ൻ. ഭാ​ര്യ: ര​ഞ്ജി​നി. മ​ക്ക​ൾ: സ​രി​ൻ (അ​ബു​ദാ​ബി), സ​ച്ചി​ൻ (സൗ​ദി), സ​യ​ന. മ​രു​മ​ക്ക​ൾ: ജൂ​ഹി, അ​യ​ന, ഹെ​ല​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: രോ​ഹി​ണി, വി​മ​ല, പു​രു​ഷോ​ത്ത​മ​ൻ (സി.​വി. ഹോ​ട്ട​ൽ, പാ​ല ബ​സാ​ർ), ശ​ശി (വ്യാ​പാ​രി, പാ​ത്തി​പ്പാ​ലം), ഗി​രി​ജ, പ​രേ​ത​യാ​യ പ്രേ​മ. സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും.