ലോ​റിയി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​രം
Saturday, June 7, 2025 1:36 AM IST
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ-ഇ​രി​ട്ടി റൂ​ട്ടി​ൽ ചാ​വ​ശേ​രി ഇ​രു​പ​ത്തി​യൊ​ന്നാം മൈ​ലി​ൽ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഉ​ളി​യി​ൽ ദാ​റു​ൽ ഹു​ദാ​യ
കോ​ളേ​ജ് വി​ദ്യാ​ർ​ഥി​യും കി​ളി​യ​ന്തറ സ്വ​ദേ​ശി​യു​മാ​യ മു​ഹ​മ്മ​ദ് അ​ഫ്സ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ അ​ഫ്സ​ലി​ന് ത​ല​യ്ക്കാ​ണ് പ​രി​ക്ക്.​ അ​ഫ്സ​ലി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ളി​യി​ൽ നി​ന്നും മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക്‌ പോ​കു​കയാ​യി​രു​ന്ന അ​ഫ്സ​ൽ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും മ​ട്ട​ന്നൂ​രി​ൽ നി​ന്ന് ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് പോ​കുക​യാ​യി​രു​ന്ന ഭാ​ര​ത് ബെ​ൻ​സ് ലോ​റി​യു​മാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.