പോ​ക്സോ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Friday, June 6, 2025 2:11 AM IST
ക​ണ്ണൂ​ർ: പോ​ക്സോ കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​പ​ടി​യൂ​ർ പൂ​വ്വം സ്വ​ദേ​ശി കെ.​പി. ഷ​മ്മാ​സ്, പ​ട​യ​ങ്ങോ​ട് സ്വ​ദേ​ശി കെ.​പി. നി​ഫാ​ദ് എ​ന്നി​വ​രെ​യാ​ണ് സി​റ്റി ഇ​ൻ​സ്പെ​ക്ട​ർ കെ. ​സ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​ണ​യം ന​ടി​ച്ച് സ്വ​ന്ത​മാ​ക്കി​യ ഫോ​ട്ടോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്യു​മെ​ന്ന് പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യാ​ണ് പെ​ൺ​കു​ട്ടി​യി​ൽ നി​ന്ന് പ്ര​തി​ക​ൾ ഫോ​ട്ടോ വാ​ങ്ങി​യ​ത്. പി​ന്നീ​ട് പെ​ൺ​കു​ട്ടി​യെ പ​ല സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ​രാ​നാ​യി ക്ഷ​ണി​ച്ചു. എ​ന്നാ​ൽ ഇ​ത് പെ​ൺ​കു​ട്ടി നി​ര​സി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​ക​ൾ ഭീ​ഷ​ണി തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു.