ചെ​ങ്ങ​ളാ​യി-​ചു​ഴ​ലി റോ​ഡി​ലെ ഗ​ർ​ത്തം: അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​ം
Saturday, June 7, 2025 1:36 AM IST
ചെ​ങ്ങ​ളാ​യി: ചെ​ങ്ങ​ളാ​യി-ചു​ഴ​ലി റോ​ഡി​ൽ രൂ​പ​പ്പെ​ട്ട വ​ലി​യ ഗ​ർ​ത്തം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി അ​ടി​യ​ന്ത​ര പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ പ്പെ​ട്ടു. റോ​ഡി​ലെ ഗ​ർ​ത്തം സോ​യി​ൽ പൈ​പ്പിം​ഗ് എ​ന്ന ജി​യോ​ള​ജി​ക്ക​ൽ പ്ര​തി​ഭാ​സം മൂ​ല​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ചീ​ഫ് എ​ൻ​ജി​നി​യ​ർ കെ.​ജി.​ സ​ന്ദീ​പും സം​ഘ​വും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഏ​ക​ദേ​ശം നാ​ലു മീ​റ്റ​റോ​ളം ആ​ഴ​മു​ള്ള ഗ​ർ​ത്ത​മാ​ണ് ഇ​വി​ടെ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​പ​ക​ട​ഭീ​ഷ​ണി​യേ​റി​യ ഈ ​അ​വ​സ്ഥ​യി​ൽ, ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ന്‍റെ സ​ഹാ​യം ഉ​പ​യോ​ഗി​ച്ച് അ​ടി​യ​ന്ത​ര​മാ​യി ഗ​ർ​ത്തം നി​ക​ത്തി വാ​ഹ​ന ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

ടി.​സി. പ്രി​യ, ജോ​ഷി ക​ണ്ട​ത്തി​ൽ, പി. ​ബാ​ല​കൃ​ഷ്ണ​ൻ, പി. ​രാ​ജ്കു​മാ​ർ, ആ​ന്‍റ​ണി ക​ണ്ണാ​ടി​പ്പാ​റ, എ​സ്. പി. ​മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ എം​എ​ൽ​എ​യു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.