കോ​ൺ​ഗ്ര​സി​ന്‍റെ ഗാ​ന്ധി​യാ​ത്ര നാ​ളെ; മ​ല​പ്പ​ട്ട​ത്ത് ഗാ​ന്ധി പ്ര​തി​മ സ്ഥാ​പി​ക്കും
Thursday, June 5, 2025 7:50 AM IST
ക​ണ്ണൂ​ർ: രാ​ഷ്‌​ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ​യും സ്മ​ര​ണ​ക​ളെ ത​മ​സ്ക​രി​ക്കു​ന്ന രീ​തി​യി​ൽ ച​രി​ത്രം മാ​റ്റി​യെ​ഴു​തു​ന്ന കേ​ന്ദ്ര -സം​സ്ഥാ​ന ഭ​ര​ണ​കൂ​ട​ങ്ങ​ളെ തു​റ​ന്നു​കാ​ട്ടി ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഗാ​ന്ധി​യാ​ത്ര നാ​ളെ മ​ല​പ്പ​ട്ട​ത്ത് ന​ട​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മ​ല​പ്പ​ട്ടം സ്ക്വ​യ​റി​ൽ ഗാ​ന്ധി പ്ര​തി​മ​യും സ്ഥാ​പി​ക്കും.

ഗാ​ന്ധി​ജി​യെ​യും നെ​ഹ്റു​വി​നെ​യും ഇ​ക​ഴ്ത്തി ഇ​ന്ത്യു​ടെ മ​ഹ​ത്താ​യ പൈ​തൃ​ക​ത്തെ ത​ക​ർ​ക്കു​ന്ന രീ​തി​യി​ൽ അ​ഭി​ന​വ ഗോ​ഡ്‌​സേ​മാ​ർ വി​ള​യാ​ടു​ന്ന വ​ർ​ത്ത​മാ​ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​നെ​തി​രാ​യ പ്ര​തി​രോ​ധം തീ​ർ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഗാ​ന്ധി​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് പ​റ​ഞ്ഞു. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ല​പ്പ​ട്ടം ഗ​വ. സ്കൂ​ൾ പ​രി​സ​ര​ത്തു നി​ന്നും ആ​രം​ഭി​ക്കു​ന്ന യാ​ത്ര മ​ല​പ്പ​ട്ടം സ്ക്വ​യ​റി​ൽ സ​മാ​പി​ക്കും.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ, ഷാ​ഫി പ​റ​മ്പി​ൽ എം​പി, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ തു​ട​ങ്ങി പ്ര​മു​ഖ നേ​താ​ക്ക​ൾ സം​ബ​ന്ധി​ക്കും.