കേ​ള​കത്ത്് ഡെ​ങ്കി​പ്പ​നി വ്യാ​പ​നം രൂ​ക്ഷം
Thursday, June 5, 2025 7:50 AM IST
കേ​ള​കം: കേളകം പ​ഞ്ചാ​യ​ത്തി​ല്‍ ഡെ​ങ്കി​പ്പ​നി വ്യാ​പ​നം അ​തി​രൂ​ക്ഷം. ക​ഴി​ഞ്ഞ മാ​സം 91 പേ​രാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. ഇ​തി​ന്‍റെ ഇ​ര​ട്ടി​യോ​ളം ആ​ളു​ക​ളാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്.

ഈ ​മാ​സം ഇ​തു​വ​രെ 11 പേ​ര്‍​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീകരി​ച്ചു. ഏ​ഴു​പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ഉ​ള​ള​ത്. മാ​ര്‍​ച്ച് മു​ത​ല്‍ മേ​യ് വ​രെ 129 പേ​ര്‍​ക്കാ​ണ് കേ​ള​കം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഡെ​ങ്കിപ്പനി ബാ​ധി​ച്ച​ത്. വെ​ണ്ടേ​ക്കും​ചാ​ല്‍, ഇ​ല്ലി​മു​ക്ക്, പാ​റ​ത്തോ​ട്, കു​ണ്ടേ​രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ത്താ​ണ് കൂ​ടു​ത​ല്‍ പേ​ർ​ക്ക് രോ​ഗം പി​ടി​ക്ക​പ്പെ​ട്ട​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​നി​യും കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്.