ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ​രി​സ്ഥി​തി ദി​നാ​ച​ര​ണം
Saturday, June 7, 2025 1:36 AM IST
മ​ണി​ക്ക​ട​വ്: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്ത​ൽ ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി. ത​ല​ശേ​രി അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി വ​ള​പ്പി​ൽ വൃ​ക്ഷ​ത്തൈ ന​ട്ട് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി നി​ർ​വ​ഹി​ച്ചു. ഫാ.​ പോ​ൾ പ​ടി​ഞ്ഞാ​റെ​മു​റി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് മ​ണി​ക്ക​ട​വ് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ബി​ജു ഒ​റ്റ​പ്ലാ​ക്ക​ൽ, സെ​ക്ര​ട്ട​റി ജോ​ർ​ജ് തെ​ക്കേ​മു​റി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ ടോ​ണി പു​ഞ്ച​ക്കു​ന്നേ​ൽ ത​ളി​പ്പ​റ​മ്പി​ലും അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത് ചെ​റു​പു​ഴ​യി​ലും അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി ജി​മ്മി ആ​യി​ത്ത​മ​റ്റം ചെ​മ്പേ​രി​യി​ലും അ​തി​രൂ​പ​ത ട്ര​ഷ​റ​ർ സു​രേ​ഷ് ജോ​ർ​ജ് ശ്രീ​ക​ണ്ഠ​പു​ര​ത്തും ഷി​നോ പാ​റ​യ്ക്ക​ൽ ചെ​മ്പ​ന്തൊ​ട്ടി​യി​ലും ടോ​മി ക​ണ​യ​ങ്ക​ൽ ആ​ല​ക്കോ​ടും ബെ​ന്നി​ച്ച​ൻ മ​ഠ​ത്തി​ന​കം എ​ടൂ​രി​ലും ഐ.​സി.​ മേ​രി ക​ണ്ണൂ​രി​ലും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ മു​ഴു​വ​ൻ യൂ​ണി​റ്റു​ക​ളി​ലും വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു.