ഇ​രി​ട്ടി​യി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ ന​ട​പ​ടി തു​ട​ങ്ങി
Thursday, June 5, 2025 7:50 AM IST
ഇ​രി​ട്ടി: ഇരിട്ടി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള വ​ൺ​വേ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും ഉ​ള്ള അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പും ന​ട​പ​ടി ശ​ക്ത​മാ​ക്കി.

ഇ​ന്ന​ലെ ഓ​ട്ടോറി​ക്ഷ, കാ​ർ ഉ​ൾ​പെ​ടെ 51 വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. ഇ​രി​ട്ടി സ​ബ് ആ​ർ​ടി​ഒ ഓ​ഫീ​സി​ലെ അ​സി​സ്റ്റന്‍റ് മോ​ട്ട​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്‌​ട​ർ​മാ​രാ​യ വി.​ആ​ർ. ഷ​നി​ൽ​കു​മാ​ർ, ഡി.​കെ. ഷീ​ജി, ടി.​എ. സു​മേ​ഷ്, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പു​തി​യ ബ​സ് സ്‌​റ്റാ​ൻ​ഡി​ലേ​ക്കു ബ​സു​ക​ൾ ക​ട​ന്നു പോ​കു​ന്ന വ​ൺ​വേ റോ​ഡ് പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ച മേഖ​ല​യാ​ണ്. ക​ർ​ശ​ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ് യാ​ർ​ഡി​ലേ​ക്കു മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​കും.