ആ​ക്ര​മ​ണ​ശ്ര​മ​ത്തി​നി​ടെ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​ന് മൂ​ന്നാം​നി​ല​യി​ല്‍ നി​ന്നു​വീ​ണ് ഗു​രു​ത​ര​പ​രി​ക്ക്
Friday, June 6, 2025 2:10 AM IST
ബ​ദി​യ​ഡു​ക്ക: മ​ണ്ണി​റ​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​നും ആ​ക്ര​മ​ണ​ശ്ര​മ​ത്തി​നു​മി​ട​യി​ല്‍ ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ല്‍​നി​ന്നു വീ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. നെ​ക്രാ​ജെ ഉ​ദം​പാ​റ പി​ലി​ക്കൂ​ട​ലി​ലെ പി.​കെ.​അ​ഷ്‌​റി​നാ​ണ് (44) പ​രി​ക്കേ​റ്റ​ത്. ഇ​യാ​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ വി​ദ്യാ​ഗി​രി​യി​ലെ ഹ​ര്‍​ഷി​ദ്, കു​ബം​ഡാ​ജെ​യി​ലെ ഫാ​റൂ​ഖ്, താ​ഴെ​നെ​ക്ര​യി​ലെ സ​യ്യി​ദ് എ​ന്നി​വ​ര്‍​ക്കെ​തി​രെ ബ​ദി​യ​ഡു​ക്ക പോ​ലീ​സ് ന​ര​ഹ​ത്യാ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തു. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലി​ന് ബ​ദി​യ​ഡു​ക്ക മീ​ത്ത​ല്‍ ബ​സാ​റി​ലാ​ണ് സം​ഭ​വം.

മ​ണ്ണി​റ​ക്കു​ന്ന​തി​നെ ചൊ​ല്ലി അ​ഷ്‌​റ​ഫും മ​റ്റു മൂ​ന്നു​പേ​രും വാ​ക്കു​ത​ര്‍​ക്കം ഉ​ണ്ടാ​വു​ക​യും ഒ​ന്നാം പ്ര​തി​യാ​യ ഹ​ര്‍​ഷാ​ദ് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​റ​യു​ന്നു. ഇ​യാ​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ള്‍ പ്രാ​ണ​ര​ക്ഷാ​ര്‍​ഥം പ​ണി ന​ട​ക്കു​ന്ന മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ലേ​ക്ക് ഓ​ടി ക​യ​റി​യ​പ്പോ​ള്‍ താ​ഴേ​ക്ക് വീ​ണു അ​ഷ്‌​റ​ഫി​നു പ​രി​ക്കേ​റ്റു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.