കു​ള​ത്തി​ല്‍ മു​ങ്ങി​ ചികിത്സയിലായിരുന്ന ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു
Wednesday, June 4, 2025 10:08 PM IST
പ​രി​യാ​രം: കു​ള​ത്തി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി​ത്താ​ഴ്ന്ന​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു.

തൃ​ശൂ​ര്‍ പൊ​യ്യ മ​ല പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യും ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി വി​ദ്യാ​ർ​ഥി​യു​മാ​യ ഒ.​എ​സ്.​അ​ഭി​മ​ന്യു​വാ​ണ് (20) മ​രി​ച്ച​ത്. പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്.

പൊ​യ്യ​മ​ല ഓ​ലി​പ്പ​റ​മ്പി​ല്‍ സു​ഭാ​ഷ്-​മി​നി ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​നാ​ണ്. ഇ​ക്ക​ഴി​ഞ്ഞ 31ന് ​മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​ത്തെ ഏ​ന്പേ​റ്റ് ജ​വാ​ൻ കോ​ള​നി​യി​ലെ പ​ഞ്ചാ​യ​ത്ത് കു​ള​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​യി.