പ്ല​സ് വ​ൺ ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ്: സീ​റ്റ് ഉ​റ​പ്പി​ച്ച​ത് 20695 പേ​ർ
Friday, June 6, 2025 2:11 AM IST
ക​ണ്ണൂ​ര്‍: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ ജി​ല്ല​യി​ൽ സീ​റ്റ് ഉ​റ​പ്പി​ച്ച​ത് 20695 പേ​ർ. 37988 പേ​രാ​ണ് ഏ​ക​ജാ​ല​കം വ​ഴി പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. ജ​ന​റ​ൽ ക്വാ​ട്ട​യി​ൽ 13635 പേ​ർ സീ​റ്റു​റ​പ്പി​ച്ചു.

സ്പോ​ർ​ട്സ് ക്വ​ട്ട​യി​ൽ 684 സീ​റ്റു​ക​ളാ​ണ് ആ​കെ​യു​ള്ള​ത്. ഇ​തി​ൽ457 പേ​ർ സീ​റ്റു​റ​പ്പി​ച്ചു. 542 അ​പേ​ക്ഷ​ക​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ൽ 6656 സീ​റ്റു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 1474 പേ​ർ സീ​റ്റു​റ​പ്പി​ച്ചു. 5182 സീ​റ്റു​ക​ൾ ബാ​ക്കി​യു​ണ്ട്. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ 601 സീ​റ്റു​ക​ളി​ൽ 298 പേ​ർ​ക്ക് പ്ല​സ് വ​ൺ പ്ര​വേ​ശ​നം ല​ഭി​ച്ചു.

ബ​ധി​ര വി​ഭാ​ഗ​ത്തി​ൽ ആ​കെ​യു​ള്ള 98 സീ​റ്റു​ക​ളി​ൽ 14 പേ​ർ പ്ര​വേ​ശ​നം നേ​ടി. ക​മ്യൂ​ണി​റ്റി​ക്വാ​ട്ട​യി​ൽ 4765 പേ​ർ പ്ര​വേ​ശ​നം നേ​ടി. 10 നാ​ണ് ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പ്ല​സ് വ​ണ്ണി​ന് ആ​ർ​ക്കും സീ​റ്റ് ല​ഭി​ക്കാ​തെ വ​രി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ജി​ല്ല​യി​ല്‍ ഇ​ത്ത​വ​ണ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​യ 35377 പേ​രി​ൽ 35331 കു​ട്ടി​ക​ൾ വി​ജ​യി​ച്ചു.5997 വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ​പ്ല​സ് നേ​ടി. 99.87 ആ​ണ് വി​ജ​യ​ശ​ത​മാ​നം.