നു​ച്യാ​ട് ഗ​വ.​ യു​പി സ്കൂ​ളി​ൽ ഐ ​ലാ​ബ്  ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, June 7, 2025 1:36 AM IST
പ​യ്യാ​വൂ​ർ: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​മ​ഗ്രശി​ക്ഷാ കേ​ര​ളം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി‌ നു​ച്യാ​ട് ഗ​വ. യു​പി സ്കൂ​ളി​ൽ ത​യാ​റാ​ക്കി​യ ഐ ​ലാ​ബും ക്രി​യേ​റ്റീ​വ് കോ​ർ​ണ​റും ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ​പി.​സി. ​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​മീ​റ പ​ള്ളി​പ്പാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ഖ്യാ​ധ്യാ​പി​ക ബി. ​റ​ഹ്മ​ത്തു​ന്നീ​സ, ഇ​രി​ക്കൂ​ർ ബി​പി​സി എം.​കെ. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ അ​സീ​സ് ന​ന്ദാ​നി​ശേ​രി, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​പി.​ ആ​ബി​ദ, സ്കൂ​ൾ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ടി.​എം.​ ബീ​ന, വി.​പി.​ ആ​ബി​ദ, സി​ആ​ർ​സി കോ- ഓ​ർ​ഡി​നേ​റ്റ​ർ ടി.​പി.​ അ​നു​ഷി​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് വി​ജ​യി​ക​ളെ​യും പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​മോ​ദി​ച്ചു. ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ ഏ​ക​ദി​ന ശി​ല്പ​ശാ​ല​യ്ക്ക് പി.​ ഷി​ബി​ന, ഇ.​എ.​അ​ഞ്ജ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.