സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Thursday, June 5, 2025 7:50 AM IST
ക​ണ്ണൂ​ർ: ക​യ്റോ​സും ക​ണ്ണൂ​ർ പി​ലാ​ത്ത​റ സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജും സം​യു​ക്ത​മാ​യി ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. എ​സ്ഐ​സി​എ ട്രെ​യി​നിം​ഗ് ഹാ​ളി​ൽ പി​ലാ​ത്ത​റ സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​രാ​ജ​ൻ ഫാ​സ്റ്റോ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ർ​ത്ത​മാ​ന കാ​ല​ഘ​ട്ട​ത്തി​ൽ പ​രി​സ്ഥി​തി വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ൽ പ​രി​സ്ഥി​തി ഗ​വേ​ഷ​ക​ൻ വി​ജ​യ​ൻ നീ​ല​ക​ണ്ഠ​ൻ പ്രസംഗിച്ചു. സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ട് വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​യ്റോ​സ് ഡ​യ​റ​ക്ട​ർ ജോ​ർ​ജ് മാ​ത്യു ചെ​മ്പ​ക​ശേ​രി, ജ​യി​ൽ വെ​ൽ​ഫ​യ​ർ ഓ​ഫീ​സ​ർ ഹ​നീ​ഫ്, കെ.​വി. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​സ്ഥി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ്ലാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു.