റ​വ.​ ഡോ.​ സാ​മു​വ​ൽ പു​തു​പ്പാ​ടി മാ​ത്തി​ൽ ഗു​രു​ദേ​വ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ
Saturday, June 7, 2025 1:36 AM IST
ചെ​റു​പു​ഴ: ബ​ത്തേ​രി മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക രൂ​പ​ത​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​യ്യ​ന്നൂ​ർ മാ​ത്തി​ൽ ഗു​രു​ദേ​വ് ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ന്‍റെ പു​തി​യ പ്രി​ൻ​സി​പ്പ​ലാ​യി റ​വ. ഡോ. ​സാ​മു​വേ​ൽ പു​തു​പ്പാ​ടി നി​യ​മി​ത​നാ​യി. വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷം കോ​ള​ജി​ന്‍റെ സി​ഇ​ഒ ആ​ൻ​ഡ് ഡ​യ​റ​ക്ട​ർ ആ​യും വൈ​സ് പ്രി​ൻ​സി​പ്പ​ലാ​യും സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു. ക​ർ​ണാ​ട​ക സൗ​ത്ത് കാ​ന​റ ഡി​സ്ട്രി​ക്ട് കു​ന്തൂ​ർ മാ​ർ ഇ​വാ​നി​യോ​സ് ബി​എ​ഡ് കോ​ള​ജി​ലും മാ​ർ ബ​സേ​ലി​യോ​സ് കോ​ള​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​നി​ലും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യും ബ​സേ​ലി​യോ​സ് ടീ​ച്ച​ർ ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ്രി​ൻ​സി​പ്പ​ലാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഗു​രു​ദേ​വ് കോ​ള​ജി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ​ആ​യി​രു​ന്ന ഡോ. ​പി.​സി. ശ്രീ​നി​വാ​സ് വി​ര​മി​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് റ​വ. ഡോ. ​സാ​മു​വ​ലി​ന്‍റെ നി​യ​മ​നം