വി​ജ​യോ​ത്സ​വം സംഘടിപ്പിച്ചു
Thursday, June 5, 2025 7:50 AM IST
ഇ​രി​ട്ടി: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ ത​ല​ശേ​രി കോ​ർ​പറേ​റ്റ് സ്കൂ​ളി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ കു​ന്നോ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം ന​ട​ത്തി. പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ര​ജ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക​ൾ​ക്ക് മൊ​മെ​ന്‍റോ​യും ക്യാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മൂ​ക്കി​ലി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ കോ​ർ​പറേ​റ്റ് മാ​നേ​ജ​ർ ഫാ.​മാ​ത്യു ശാ​സ്താം​പാ​ട​വി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​കെ. ബാ​ബു പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മു​ജീ​ബ് കു​ഞ്ഞി​ക്ക​ണ്ടി, ഷൈ​ജ​ൻ ജേ​ക്ക​ബ് ,പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​സ​ഫ്, മു​ൻ പ്രി​ൻ​സി​പ്പ​ൽ തോ​മ​സ് തോ​മ​സ്, സ്കൂ​ൾ ചെ​യ​ർ​മാ​ൻ എം. ​സ​ക​ൽ , ജോ​ളി, അ​നു​ഗ്ര​ഹ, മേ​രി സ​ന്തോ​ഷ്, ബി​ന്ദു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ൽ 98.32 ശ​ത​മാ​നം വി​ജ​യ​മാ​ണ് സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്. 119 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 117 പേ​രും വി​ജ​യി​ച്ചു. സ്‌​കൂ​ൾ സ​യ​ൻ​സി​ൽ നാ​ലാം വ​ർ​ഷ​വും 100% ക​ര​സ്ഥ​മാ​ക്കി. 17കു​ട്ടി​ക​ൾ​ക്ക് ഫു​ൾ എ ​പ്ല​സും ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് അ​ഞ്ച് എ ​പ്ല​സും ല​ഭി​ച്ചു.