ഇ​ന്‍​ഫാം പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​വും മെ​ംബര്‍​ഷി​പ്പ് വി​ത​ര​ണ​വും ‌നടത്തി
Friday, June 6, 2025 2:11 AM IST
ചെ​ന്പ​ന്തൊ​ട്ടി: ഇ​ന്‍​ഫാം ത​ല​ശേ​രി കാ​ര്‍​ഷി​ക ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​മ്പ​ന്തൊ​ട്ടി പാ​രി​ഷ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ശ്രീ​ക​ണ്ഠ​പു​രം മു​നി​സി​പ്പ​ൽ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡോ. ​കെ.​വി. ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്‍​ഫാം ന​ട​ത്തു​ന്ന ല​ക്ഷം തൈ ​വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നവും ആ​യി​രം കു​റ്റി​കു​രു​മു​ള​ക് തൈ​ക​ളും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു. ചെ​മ്പ​ന്തൊ​ട്ടി ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ല്‍ തൈ ​വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി. ത​ല​ശേ​രി അ​തി​രൂ​പ​ത പ്രോ​ട്ടോ സി​ഞ്ച​ല്ലൂ​സ് മോ​ണ്‍. ആ​ന്‍റ​ണി മു​തു​കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്‍​ഫാ​മി​ന്‍റെ മെ​ംബര്‍​ഷി​പ്പ് വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​ന്‍​ഫാം ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫാ. ​ജോ​സ​ഫ് കാ​വ​നാ​ടി നി​ര്‍​വ​ഹി​ച്ചു.

700 പു​തി​യ അം​ഗ​ങ്ങ​ള്‍ ഇ​ന്‍​ഫാ​മി​ല്‍ അം​ഗ​ത്വം സ്വീ​ക​രി​ച്ചു. ഇ​ന്‍​ഫാം അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ബി​ബി​ന്‍ വ​ര​മ്പ​ക​ത്ത്, മു​ന്‍ ഡ​യ​റ​ക്‌‌‌‌​ട​ർ​മാ​രാ​യ ഡോ. ​ലൂ​ക്കോ​സ് മാ​ട​ശേ​രി, ഫാ. ​തോ​മ​സ് ചെ​രു​വി​ല്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ ഫാ. ​ആ​ല്‍​ബി​ന്‍ തെ​ങ്ങും​പ​ള്ളി​ല്‍, ഇ​ന്‍​ഫാം ത​ല​ശേ​രി കാ​ര്‍​ഷി​ക ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്ക​റി​യ നെ​ല്ലം​കു​ഴി, ഇ​ന്‍​ഫാം ത​ല​ശേ​രി കാ​ര്‍​ഷി​ക ജി​ല്ലാ സെ​ക്ര​ട്ട​റി സ​ണ്ണി തു​ണ്ട​ത്തി​ല്‍, ടി​എ​സ്എ​സ്എ​സ് അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജോ​ഷി കു​ന്ന​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.