ഭീ​ഷ​ണി​യാ​യി ജ​ൽ​ജീ​വ​ൻ കു​ഴി​ക​ൾ
Thursday, June 5, 2025 7:50 AM IST
തൊ​ണ്ടി​യി​ൽ: ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പൈ​പ്പി​ടു​ന്ന​തി​നെ​ടു​ത്ത കു​ഴി​ക​ൾ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. തൊ​ണ്ടി​യി​ൽ സെ​ന്‍റ് ജൂ​ഡ് റോ​ഡി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ വീ​ഴു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ന്ന​ത്. വീ​തി കു​റ​വാ​യ റോ​ഡി​ൽ ടാ​റിം​ഗ് ഉ​ൾ​പ്പെ​ടെ കു​ത്തി​പ്പൊ​ളി​ച്ചാ​ണ് പൈ​പ്പി​ട്ട​ത്.

അ​തി​നു​ശേ​ഷം മ​ണ്ണ് ശ​രി​യാ​യി ഉ​റ​പ്പി​ച്ചി​രു​ന്നു​മി​ല്ല. കാ​ല​വ​ർ​ഷം തു​ട​ങ്ങി​യ​തോ​ടെ മ​ണ്ണ് കു​ത്തി​യൊ​ലി​ച്ച് റോ​ഡ​രു​കി​ൽ വ​ലി​യ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ചി​ല​യി​ട​ങ്ങ​ളി​ലാ​ക​ട്ടെ തു​ര​ങ്കം പോ​ലെ​യാ​ണ് മ​ണ്ണ് ഒ​ലി​ച്ചു​പോ​യി​രി​ക്കു​ന്ന​ത്. അ​ടി​ഭാ​ഗ​ത്ത് ച​തി​ക്കു​ഴി​ക​ൾ ഉ​ണ്ടെ​ന്ന​റി​യാ​തെ വാ​ഹ​ന​ങ്ങ​ൾ സൈ​ഡ് കൊ​ടു​ക്കു​ന്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. മ​ഴ​വെ​ള്ളം ഒ​ലി​ച്ചു​പോ​കാ​ൻ മ​റ്റു മാ​ർ​ഗ​മി​ല്ലാ​ത്ത​തും റോ​ഡി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ വ​ർ​ധി​പ്പി​ക്കു​ന്നു. മ​ഴ തു​ട​ങ്ങും മു​ന്പ് ത​ന്നെ റോ​ഡി​ലെ അ​പ​ക​ടാ​വ​സ്ഥ അ​റി​യി​ച്ചെ​ങ്കി​ലും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.