ഇരിട്ടി: ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ വള്ളിത്തോട് കുടുംബാ രോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി.
പെരുമ്പറമ്പ്, തന്തോട്, പുതുശേരി, കല്ലുമുട്ടി, മാടത്തിൽ, കുന്നോത്ത്, വിളമന, വള്ളിത്തോട്, പായം പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തിയത്.
സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ സ്കൂളുകളിലും ശുചിത്വപരിശോധനയും, കുടിവെള്ള പരിശോധയും നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് സി. കുറ്റ്യാനി, സിജു കേളോത്ത്, അബ്ദുള്ള, ജിതിൻ, സന്ദീപ് എന്നിവർ നേതൃത്വം നല്കി. പനി ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണാനും ആവശ്യമായ പരിശോധനകൾ നടത്തി യഥാസമയം ചികിത്സ സ്വീകരിക്കാനും മെഡിക്കൽ ഓഫീസർ ഡോ. നിറ്റു തോമസ് അറിയിച്ചു.