പ്രാ​യോ​ഗി​ക-​യ​ന്ത്ര​വ​ത്ക​ര​ണ പ​രി​ശീ​ല​ന​പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി
Friday, June 6, 2025 2:11 AM IST
പി​ലി​ക്കോ​ട്: പ്ര​കൃ​തി സൗ​ഹൃ​ദ കൃ​ഷി​രീ​തി ക​ർ​ഷ​ക​ർ​ക്ക് പ​ക​ർ​ന്നേ​കു​ന്ന പ്ര​യോ​ഗി​ക- യ​ന്ത്ര​വ​ത്ക​ര​ണ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മി​ട്ട് കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പി​ലി​ക്കോ​ട് ഉ​ത്ത​ര​മേ​ഖ​ല കാ​ർ​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം.

നെ​ൽ​കൃ​ഷി​യി​ലും കാ​ർ​ഷി​ക യ​ന്ത്ര​വ​ത്ക​ര​ണ​ത്തി​ലും വി​വി​ധ ക​ർ​ഷ​ക​രെ സ​ജ്ജ​മാ​ക്കു​ന്ന ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ഞാ​റ്റ​ടി മു​ത​ൽ കൊ​യ്ത് വ​രെ കൃ​ഷി സ​മ​യ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പ്രാ​യോ​ഗി​ക- യ​ന്ത്ര​വ​ത്കൃ​ത പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.

ഈ ​വ​ർ​ഷം ക​രി​വെ​ള്ളൂ​ർ-​പെ​ര​ളം പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​രെ​യാ​ണ് പ​രി​ശീ​ലി​പ്പി​ക്കു​ക. യ​ന്ത്രം കൊ​ണ്ട് ഞാ​റ് ന​ടീ​ൽ ന​ട​ത്തി​യും വൃ​ക്ഷ​തൈ ന​ട്ടും കേ​ന്ദ്ര​ത്തി​ലെ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം പ​യ്യ​ന്നൂ​ർ എം​എ​ൽ​എ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​മ​യം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം മേ​ധാ​വി ഡോ​ക്ട​ർ ടി. ​വ​ന​ജ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തം​ഗം പി. ​അ​ജി​ത, ഗ​വേ​ഷ​ണ കേ​ന്ദ്രം അ​സി. പ്ര​ഫ​സ​ർ ഡോ​ക്ട​ർ എ.​വി. മീ​രാ​മ​ഞ്ജു​ഷ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ സാ​ബു ജോ​സ​ഫ്, ഫാം ​സൂ​പ്ര​ണ്ട് എം.​ഗീ​ത, ക​രി​വെ​ള്ളൂ​ർ കൃ​ഷി ഓ​ഫീ​സ​ർ ന​മി​ത ര​ഘു​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ പ​രി​ശീ​ല പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് ഡോ. ​പാ​ർ​വ​തി ശ​ശി​ധ​ര​ൻ, ആ​വേ​ശ് കു​മാ​ർ സിം​ഗ് എ​ന്നി​വ​ർ വി​ശ​ദീ​ക​രി​ച്ചു.​സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സു​രേ​ശ​ൻ കാ​നം ക്ലാ​സെ​ടു​ത്തു.