രാജപുരം: ചാച്ചാജി ബഡ്സ് എംസിസിആറിൽ നടന്ന പരിസ്ഥിതി ദിനാചരണം ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ, വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി. ഗീത, കെ. ഗോപി, അംഗങ്ങളായ മിനി ഫിലിപ്പ് , സണ്ണി ഓണശേരി, അസി. സെക്രട്ടറി രവീന്ദ്രൻ, രാജപുരം കൃഷി ഓഫീസർ ഹനീന, എസ്സി എസ്ടി സംസ്ഥാന ഉപദേശക കമ്മിറ്റി അംഗം ഒക്ലാവ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ഇരിയ: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതിദിനാചരണം പുല്ലൂർ ഇരിയ ജിഎച്ച്എസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് മണി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ഹരീഷ് പാലക്കുന്ന് വിദ്യാർഥികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് പി. ഗംഗധരൻ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് സുഗുണൻ ഇരിയ, സെക്രട്ടറി വി.എൻ. രാജേന്ദ്രൻ, ട്രഷറർ എൻ.കെ. പ്രജിത്,രാജീവൻ സ്നേഹ, സിനു ബന്തടുക്ക, രമേശൻ മാവുങ്കാൽ, സണ്ണി മാണിശേരി എന്നിവർ പ്രസംഗിച്ചു.
മുഖ്യാധ്യാപിക ബിന്ദു സ്വാഗതവും ഇക്കോ ക്ലബ് കോഓർഡിനേറ്റർ രാജേഷ് നന്ദിയും പറഞ്ഞു.
വലിയപറമ്പ്: പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അത് ലറ്റിക് ഫ്രണ്ട് ഇന്ത്യ ടീമിന്റെ നേതൃത്വത്തിൽ കവ്വായിക്കായലോരത്തെ തീരദേശപാതയിലൂടെ എട്ട് കിലോമീറ്റർ ദൂരം പരിസ്ഥിതി സൗഹൃദ മാരത്തോൺ നടത്തി.
വലിയപറമ്പ് പാലത്തിൽ നിന്നുതുടങ്ങി പഞ്ചായത്തിന്റെ തെക്കേ അറ്റമായ തയ്യിൽ കടപ്പുറത്തേക്കാണ് മാരത്തോൺ സംഘടിപ്പിച്ചത്. പ്രകൃതിയെ സംരക്ഷിക്കുക, ലഹരി വസ്തുക്കൾ വർജിക്കുക എന്നീ സന്ദേശങ്ങളുയർത്തിക്കൊണ്ട് നടത്തിയ മാരത്തോണിൽ മൂന്നാർ - കോതമംഗലം 80 കിലോമീറ്റർ സഹ്യാദ്രി മാരത്തോൺ പൂർത്തീകരിച്ച പാലക്കാട് സ്വദേശി സുകേഷ് പുന്നിയിലും സർവകലാശാല താരം മലപ്പുറത്തെ സഹീർ കാവന്നൂരും അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റ് ജേതാക്കളും പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. പി. ബഷീർ അധ്യക്ഷത വഹിച്ചു. അത് ലറ്റിക് ഫ്രണ്ട് ഇന്ത്യ പ്രസിഡന്റ് എം.സി. താജുദ്ദീൻ, ഹൊസ്ദുർഗ് എക്സൈസ് പ്രിവന്റീവ് ഓഫീസർ വി.വി. സലാം എന്നിവർ പ്രസംഗിച്ചു. തയ്യിൽ സൗത്ത് കടപ്പുറത്ത് നടന്ന സമാപന ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. മനോഹരൻ മെഡലുകൾ വിതരണം ചെയ്തു. വിവിധ കായിക മേളകളിൽ നേട്ടം കൊയ്ത താരങ്ങളെ മുഷ്താഖ് മാലിദ്വീപ് അനുമോദിച്ചു.
കൊട്ടോടി: ജിഎച്ച്എസ്എസിൽ നടന്ന പരിസ്ഥിതിദിനാചരണം വാർഡ് മെംബർ ജോസ് പുതുശേരിക്കാലായിൽ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് സി.കെ. ഉമ്മർ അധ്യക്ഷതവഹിച്ചു. എ. കൃഷ്ണകുമാർ, ബി. അബ്ദുള്ള, എം.കെ. അസ്മാബി എന്നിവർ പ്രസംഗിച്ചു. ജിൻസി മാത്യു സ്വാഗതവും ആൻസി അലക്സ് നന്ദിയും പറഞ്ഞു.