മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വ​ഴി​തു​റ​ന്ന് സെ​ന്‍റ് പ​യ​സി​ലെ ബി​ബി​എ വി​ഭാ​ഗം
Saturday, June 7, 2025 1:36 AM IST
രാ​ജ​പു​രം: രാ​ജ്യ​ത്തെ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​യ ഐ​ഐ​ടി, ഐ​ഐ​ഐ​ടി, എ​ൻ​ഐ​ടി തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ എം​ബി​എ പ്ര​വേ​ശ​നം നേ​ടാ​ൻ കു​ട്ടി​ക​ൾ​ക്ക് വ​ഴി​തു​റ​ന്ന് രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ലെ മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന വി​ഭാ​ഗം.

ബി​ബി​എ കോ​ഴ്സി​നൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള മാ​നേ​ജ്മെ​ന്‍റ് പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ കോ​മ​ൺ അ​ഡ്മി​ഷ​ൻ ടെ​സ്റ്റി (ക്യാ​റ്റ്)​നു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​നം കൂ​ടി ന​ല്കു​ന്ന​തി​ലൂ​ടെ​യാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. 2014 മു​ത​ൽ 2025 വ​രെ ഇ​വി​ടെ​നി​ന്നും പ​ഠി​ച്ചി​റ​ങ്ങി​യ 66 വി​ദ്യാ​ർ​ഥി​ക​ളാ​ണ് മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ​തെ​ന്ന് പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ ടീ​ച്ച​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​അ​ഖി​ൽ തോ​മ​സ് അ​റി​യി​ച്ചു.

ക്യാ​റ്റ് പ​രീ​ക്ഷ​യി​ൽ 85 സ്കോ​ർ നേ​ടി ഐ​ഐ​ടി ജോ​ധ്പൂ​ർ, എ​ൻ​ഐ​ടി ട്രി​ച്ചി, ജെ​എ​ൻ​യു, അ​ട​ൽ ബി​ഹാ​രി സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ ബി.​ശി​വാ​ന​ന്ദ് ആ​ണ് ഈ ​വ​ർ​ഷം നേ​ട്ട​ത്തി​ന് അ​വ​കാ​ശി​യാ​യ​ത്.

ബി​ബി​എ വി​ഭാ​ഗ​ത്തി​ലെ പൂ​ർ​വ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ സി​സ് ഗ്ലോ​ബ​ൽ എ​ജു​ക്കേ​ഷ​ൻ ഹോ​ൾ​ഡിം​ഗ്സ്, ജ​നീ​വ സ്കൂ​ൾ ഓ​ഫ് ഡി​പ്ലോ​മ​സി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ ഡോ.​രാ​കേ​ഷ് കൃ​ഷ്ണ​ൻ, സൊ​സൈ​റ്റി ജ​ന​റ​ൽ എ​ന്ന ഫ്ര​ഞ്ച് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന എം.​ശ​ര​ത്, കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഐ​ടി​ഐ​യി​ൽ അ​സി.​ഫി​നാ​ൻ​സ് മാ​നേ​ജ​രാ​യ പി.​ഗോ​കു​ൽ, എ​ച്ച്എ​സ്ബി​സി അ​സി.​വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​നു ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​വും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

സൂ​ര​ത്ക​ൽ എ​ൻ​ഐ​ടി​യി​ൽ 17 വി​ദ്യാ​ർ​ഥി​ക​ളും ഹാ​മി​ർ​പൂ​ർ എ​ൻ​ഐ​ടി​യി​ൽ 24 വി​ദ്യാ​ർ​ഥി​ക​ളും അ​ല​ഹ​ബാ​ദ് ഐ​ഐ​ഐ​ടി​യി​ൽ നാ​ലു​പേ​രും അ​ട​ൽ ബി​ഹാ​രി സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പി​ൽ ര​ണ്ടു​പേ​രും ജ​യ്പൂ​ർ എം​എ​ൻ​ഐ​ടി, ധ​ൻ​ബാ​ദ് ഐ​ഐ​ടി, ജെ​എ​ൻ​യു, ജോ​ധ്പൂ​ർ ഐ​ഐ​ടി, ട്രി​ച്ചി എ​ൻ​ഐ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ വി​ദ്യാ​ർ​ഥി​ക​ളും വി​വി​ധ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ 15 വി​ദ്യാ​ർ​ഥി​ക​ളും സെ​ന്‍റ് പ​യ​സി​ൽ നി​ന്ന് പ്ര​വേ​ശ​നം നേ​ടി​യി​ട്ടു​ണ്ട്.

ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗ​ത്തി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​യ ആ​ർ.​ര​ഞ്ജി​ത്ത് റാ​ഞ്ചി ഐ​ഐ​എ​മ്മി​ൽ അ​സി.​പ്ര​ഫ​സ​ർ ആ​യ​ത് മ​റ്റൊ​രു നേ​ട്ട​മാ​യി.