റെ​യി​ല്‍​വേ ഡി​വി​ഷ​ണ​ല്‍ മാ​നേ​ജ​ര്‍ നീ​ലേ​ശ്വ​രം സ്റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു
Saturday, June 7, 2025 1:36 AM IST
നീ​ലേ​ശ്വ​രം: റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് റെ​യി​ല്‍​വേ ഡി​വി​ഷ​ണ​ല്‍ മാ​നേ​ജ​ര്‍ അ​രു​ണ്‍​കു​മാ​ര്‍ ച​തു​ര്‍​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നീ​ലേ​ശ്വ​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. താ​ഴെ​പ്പ​റ​യു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ത​ത്വ​ത്തി​ല്‍ അം​ഗീ​കാ​രം ന​ല്‍​കി.

ഒ​ന്നും ര​ണ്ടും പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍​ക്ക് പൂ​ര്‍​ണ​മാ​യും മേ​ല്‍​ക്കൂ​ര പ​ണി​യും. തു​ട​ര്‍​ന്ന് സി​സി​ടി​വി​യു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. കി​ഴ​ക്കു​ഭാ​ഗ​ത്ത് നി​ല​വി​ലു​ള്ള പാ​ര്‍​ക്കിം​ഗ് സം​വി​ധാ​ന​ത്തി​ന് പു​റ​മേ, കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ പ​റ്റു​ന്ന രീ​തി​യി​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ പ​റ്റു​മോ എ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ക്കും.

ഒ​ന്നാം പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ നീ​ള​വും വീ​തി​യും കൂ​ട്ടു​ന്ന പ്ര​വൃ​ത്തി താ​മ​സി​യാ​തെ ആ​രം​ഭി​ക്കും. നീ​ലേ​ശ്വ​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് വേ​ണ്ടി പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ലം ഡി​വി​ഷ​ണ​ല്‍ റെ​യി​ല്‍​വേ മാ​നേ​ജ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ര്‍​ശി​ച്ചു.

നീ​ലേ​ശ്വ​രം റെ​യി​ല്‍​വേ ഡെ​വ​ല​പ്‌​മെ​ന്‍റ് ക​ള​ക്ടീ​വി​ന്‍റെ (എ​ന്‍​ആ​ര്‍​ഡി​സി) നേ​തൃ​ത്വ​ത്തി​ല്‍ ഡി​വി​ഷ​ണ​ല്‍ മാ​നേ​ജ​റെ​യും സം​ഘ​ത്തെ​യും സ്വീ​ക​രി​ച്ചു.

എ​ന്‍​ആ​ര്‍​ഡി​സി മു​ഖ്യ ര​ക്ഷാ​ധി​കാ​രി പി. ​മ​നോ​ജ് കു​മാ​ര്‍, ഡോ.​വി. സു​രേ​ശ​ന്‍, പ്ര​സി​ഡ​ന്‍റ് എ​ന്‍. സ​ദാ​ശി​വ​ന്‍, സെ​ക്ര​ട്ട​റി എം. ​വി​നീ​ത്, ട്ര​ഷ​റ​ര്‍ സി.​എം. സു​രേ​ഷ് കു​മാ​ര്‍, പി.​യു. ച​ന്ദ്ര​ശേ​ഖ​ര​ന്‍, ബാ​ബു​രാ​ജ് കൗ​സ​ല്യ, പി.​ടി. രാ​ജേ​ഷ്, എം. ​ബാ​ല​കൃ​ഷ്ണ​ന്‍, കെ.​വി. മ​നോ​ജ് എ​ന്നി​വ​ര്‍ സ്വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. സീ​നി​യ​ര്‍ ഡി​വി​ഷ​ണ​ല്‍ ക​മേ​ഴ്‌​സ്യ​ല്‍ മാ​നേ​ജ​ര്‍ അ​രു​ണ്‍ തോ​മ​സ്, സീ​നി​യ​ര്‍ ഡി​വി​ഷ​ണ​ല്‍ ഓ​പ്പ​റേ​ഷ​ന്‍​സ് മാ​നേ​ജ​ര്‍ ബാ​ല​മു​ര​ളി, ഡി​വി​ഷ​ണ​ല്‍ സി​ഗ്‌​ന​ല്‍ ആ​ന്‍​ഡ് ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് എ​ന്‍​ജി​നി​യ​ര്‍ എ​ല്‍​ദോ​സ്, സീ​നി​യ​ര്‍ ഡി​വി​ഷ​ണ​ല്‍ എ​ന്‍​ജി​നി​യ​ര്‍ അ​ഭി​ജി​ത്ത് വ​ര്‍​മ എ​ന്നി​വ​രും ഡി​വി​ഷ​ണ​ല്‍ റെ​യി​ല്‍​വേ മാ​നേ​ജ​രു​ടെ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.