മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ സ്ഥ​ലം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​ന്ദ​ർ​ശി​ച്ചു
Thursday, June 5, 2025 7:22 AM IST
ഇ​രി​യ: മൂ​ന്നാം​മൈ​ൽ-​പ​റ​ക്ക​ളാ​യി റോ​ഡി​ലെ പൂ​ത​ങ്ങാ​നം പ​ന​ക്കാ​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ ഭാ​ഗം ജി​ല്ല പ​ഞ്ചാ​യ​ത്തംഗം ഷി​നോ​ജ് ചാ​ക്കോ സ​ന്ദ​ർ​ശി​ച്ചു.
മ​ണ്ണി​ടി​ച്ചി​ൽ മൂ​ലം നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച പ​ന​ക്കാ​ൽ കാ​ർ​ത്യാ​യ​നി​യു​ടെ സ്ഥ​ല​വും സ​ന്ദ​ർ​ശി​ച്ച് നാ​ട്ടു​കാ​രി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു.

പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി റോ​ഡി​ന് സം​ര​ക്ഷ​ണ ഭി​ത്തി​യും മു​ക​ൾ​ഭാ​ഗ​ത്തു നി​ന്ന് മ​ഴ​വെ​ള്ളം വ​ഴി​തി​രി​ച്ചു വി​ടു​ന്ന​തി​നു​ള്ള ക​ലു​ങ്കും നി​ർ​മി​ക്കാ​ൻ ഏ​ക​ദേ​ശം 50 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി പ്ര​വൃ​ത്തി​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ല്കി. റോ​യ്‌ ജോ​സ​ഫ്, പ്രേം​രാ​ജ്, ന​വീ​ഷ്, ര​വി, കൃ​ഷ്ണ​ൻ, ര​മേ​ശ​ൻ, ദി​വ്യ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.