കോ​ടി​ക​ളു​ടെ മ​ണ്ണ് ക​ട​ത്തി​യ മേ​ഘ ക​മ്പ​നി​ക്കെ​തി​രേ ന​ട​പ​ടി വേ​ണം: കോ​ണ്‍​ഗ്ര​സ്
Thursday, June 5, 2025 7:22 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​ന്‍റെ മ​റ​വി​ല്‍ കോ​ടി​ക​ളു​ടെ മ​ണ്ണും മ​ണ​ലും ക​ട​ത്തി​യ മേ​ഘ ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ക​മ്പ​നി​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ല​യി​ലെ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലും ഹൈ​വേ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന മ​റ്റു മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ന്‍ പാ​രി​സ്ഥി​ക ആ​ഘാ​ത​മു​ണ്ടാ​ക്കി​ക്കൊ​ണ്ടാ​ണ് ല​ക്ഷ​ക​ണ​ക്കി​ന് ട​ണ്‍ മ​ണ്ണും മ​ണ​ലും ഇ​വ​ര്‍ റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന്‍റെ പേ​രി​ല്‍ ക​വ​ര്‍​ന്നെ​ടു​ത്ത് മ​റി​ച്ചു​വി​റ്റ​ത്.

റോ​ഡ് നി​ര്‍​മാ​ണ​ത്തി​ല്‍ അ​ശാ​സ്ത്രീ​യ​മാ​യ രീ​തി കൈ​ക്കൊ​ണ്ട​തി​നാ​ല്‍ റോ​ഡി​ന്‍റെ സു​ര​ക്ഷി​ത​ത്വ​ത്തി​ന് വ​ന്‍ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ക​യാ​ണ്. റോ​ഡി​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും വ​ലി​യ​തോ​തി​ല്‍ വി​ള്ള​ലു​ക​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട് .

ക​രാ​ര്‍ ലം​ഘ​ന​വും അ​ഴി​മ​തി​യു​മാ​ണ് മേ​ഘ ന​ട​ത്തി​യി​രി​ക്കു​ന്ന​ത് ഇ​തി​നെ​തി​രെ വി​ശ്വ​സ​നീ​യ​മാ​യ ഏ​ജ​ന്‍​സി​യെ​കൊ​ണ്ട് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.