ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ലി​ന് നാ​ളെ ത​ല​ശേ​രി​യി​ൽ സ്വീ​ക​ര​ണം
Friday, June 6, 2025 2:10 AM IST
ത​ല​ശേ​രി: കോ​ഴി​ക്കോ​ട് അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ ആ​ർ​ച്ച്ബി​ഷ​പ്പാ​യി സ്ഥാ​നാ​രോ​ഹ​ണം ചെ​യ്ത ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ലി​ന് നാ​ളെ ത​ല​ശേ​രി​യി​ൽ സ്വീ​ക​ര​ണം ന​ല്കു​മെ​ന്ന് ത​ല​ശേ​രി ഹോ​ളി റോ​സ​റി ച​ർ​ച്ച വി​കാ​രി ഫാ. ​തോം​സ​ൺ കൊ​റ്റി​യ​ത്ത്, സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​ബെ​ന്നി മ​ണ​പ്പാ​ട്ട്, പി.​ജെ. ഹാ​രി, ഷി​ബു ഫ​ർ​ണാ​ണ്ട​സ്, ശ്രീ​ജ​ൻ ഫ്രാ​ൻ​സി​സ്, എ​ന്നി​വ​ർ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ക​ണ്ണൂ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ൽ​കു​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല ക്സ് ​വ​ട​ക്കും ത​ല ഉ​ത്ഘാ​ട​നം ചെ​യ്യും. ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തും. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2.30 ന് ​മാ​ഹി പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്നും ആ​ർ​ച്ച്ബി​ഷ​പ്പി​നെ വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ചാ​ലി​ൽ പ​ള്ളി​യി​ലേ​ക്ക് ആ​ന​യി​ക്കും. പ​ള്ളി​പ്പ​രി​സ​ര​ത്തു നി​ന്നും മു​ത്തു​ക്കു​ട​ക​ളും വാ​ദ്യ​മേ​ള​ങ്ങ​ളും അ​ണി​ചേ​രു​ന്ന ഘോ​ഷ​യാ​ത്ര പ​ള്ളി​യ​ങ്ക​ണ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കും. തു​ട​ർ​ന്ന്

ന​വീ​ക​രി​ച്ച സി​ൽ​വ​ർ ജൂ​ബി​ലി ഹാ​ളി​ന്‍റെ ഉ​ദ​ഘാ​ട​ന​വും ദി​വ്യ​ബ​ലി സ​മ​ർ​പ്പ​ണ​വും ന​ട​ക്കും. ക​ണ്ണൂ​ർ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ഡെ​ന്നീ​സ് കു​റു​പ്പ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​ബെ​ന്നി മ​ണ​പ്പാ​ട്ട്, ഫാ. ​ജേ​ക്ക​ബ് ജോ​സ്, സി​സ്റ്റ​ർ വി​ന​യ പു​ര​യി​ട​ത്തി​ൽ യു​എം​ഐ, ഷി​ബു ഫെ​ർ​ണാ​ണ്ട​സ്, റോ​ജ​സ് ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തും.