ഇ​റ്റാ​ലി​യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ദേ​ശീ​യ​ഗാ​ന​ം ആ​ല​പി​ച്ച് എ​ടൂ​ർ സ്വ​ദേ​ശി​നി
Saturday, June 7, 2025 1:36 AM IST
ഇ​രി​ട്ടി: ഇ​റ്റ​ലി​യു​ടെ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഇ​റ്റാ​ലി​യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ഇ​റ്റാ​ലി​യ​ൻ ദേ​ശീ​യ​ഗാ​ന​മാ​ല​പി​ച്ച സം​ഘ​ത്തി​ൽ എ​ടൂ​ർ സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​യും. ദീ​ർ​ഘ​കാ​ല​മാ​യി ഇ​റ്റ​ലി​യി​ലെ താ​മ​സ​ക്കാ​ര​നും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ എ​ബി​ൻ ഏ​ബ്ര​ഹാം പാ​രി​ക്കാ​പ​ള്ളി-​ജാ​ൻ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ എ​ലൈ​ന എ​ബി​ൻ പാ​രി​ക്കാ​പ്പ​ള്ളി​യാ​ണ് നാ​ൽ​പ​തം​ഗ സം​ഘ​ത്തോ​ടൊ​പ്പം ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ച​ത്.

ജൂ​ൺ ര​ണ്ടി​ന് ന​ട​ന്ന ഇ​റ്റ​ലി​യു​ടെ റി​പ്പ​ബ്ലി​ക് ദി​ന​വും ദേ​ശീ​യ​ദി​ന​വു​മാ​യ ഫെ​സ്റ്റ് ഡെ​ല്ല റി​പ്പ​ബ്ലി​ക് ആ​ഘോ​ഷ​ത്തി​ൽ പാ​ർ​ല​മെ​ന്‍റാ​യ ഇ​റ്റാ​ലി​യാ​നോ​വി​ൽ ‌ആ​യി​രു​ന്നു പ​രി​പാ​ടി. ദേ​ശീ​യ​ഗാ​നാ​ലാ​പ​ന​ത്തി​ന് പു​റ​മെ എ​ലൈ​ന എ​ബി​ൻ പാ​രി​ക്കാ​പ്പ​ള്ളി ഉ​ൾ​പ്പെ​ടു​ന്ന സം​ഘം മ​റ്റൊ​രു ഗാ​ന​വും ആ​ല​പി​ച്ചു. ഇ​റ്റ​ലി​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ കൊ​യ​റു​ക​ളി​ൽ നി​ന്നാ​ണ് 40 പേ​രെ ദേ​ശീ​യ​ത​ല​ത്തി​ലേ​ക്ക് ഗാ​നാ​ലാ​പ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഈ ​വ​ർ​ഷം റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച 40 അം​ഗ വി​ദ്യാ​ർ​ഥി സം​ഘ​ത്തി​ലെ ഏ​ക മ​ല​യാ​ളി​യാ​ണ് എ​ലൈ​ന. എ​ലൈ​ന റോ​മി​ലെ പ്ലി​നി​യോ സി​നി​യൊ​രെ സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ക​രോ​ളി​ന,ഫാ​ബി​യോ എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.