ജ​ന​പ്ര​തി​നി​ധി​ക​ളെ കൈ​യേ​റ്റം ചെ​യ്ത​തി​ൽ എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധം
Thursday, June 5, 2025 7:50 AM IST
കാ​ർ​ത്തി​ക​പു​രം: ഉ​ദ​യ​ഗി​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​യും മ​റ്റ് അം​ഗ​ങ്ങ​ളെ​യും കൈ​യേ​റ്റം ചെ​യ്ത​താ​യി ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൽ​ഡി​എ​ഫ് ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി കാ​ർ​ത്തി​ക​പു​രം ടൗ​ണി​ൽ പ്ര​ക​ട​ന​വും പൊ​തു യോ​ഗ​വും ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ നി​ന്ന് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ഷാ​ജു, മെം​ബ​ർ​മാ​രാ​യ ഷീ​ജ വി​നോ​ദ്, കെ.​പി. സി​നി, എം.​എ​ൻ. ബി​ന്ദു, കെ.​ടി. സു​രേ​ഷ് കു​മാ​ർ, വി.​സി. പ്ര​കാ​ശ് എ​ന്നി​വ​രെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ബെ​ന്നി പീ​ടി​യേ​ക്ക​ൽ, ബി​ജു പു​ളി​യം​തൊ​ട്ടി . സാ​ബു വെ​ള്ള​മ​റ്റം, ബെ​ന്നി ക​ണ്ണോ​ളി​ൽ, ടോ​മി വെ​ട്ടു​കാ​ട്ടി​ൽ,അ​ജി​ത് വ​രി​ക്ക മാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ ത​ട​ഞ്ഞ് കൈ​യേ​റ്റം ചെ​യ്തു​വെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് ആ​രോ​പ​ണം.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യോ​ഗം ന​ട​ക്കു​ന്ന​തി​നാ​ൽ മ​ന:​പൂ​ർ​വം സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മം ന​ട​ത്തി​യ​താ​യും എ​ൽ​ഡി​എ​ഫ് ആ​രോ​പി​ച്ചു. എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധ യോ​ഗം സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി സാ​ജ​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ആ​ർ. ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ, ബി​ന്ദു ഷാ​ജു, വി.​ബി. രാ​ജേ​ഷ് കെ.​ടി. സു​രേ​ഷ് കു​മാ​ർ, ഇ.​വി. ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.