മ​രം വീ​ണ് വീടിന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു
Wednesday, June 4, 2025 6:54 AM IST
കു​ണ്ട​റ : പ​ട​പ്പ​ക്ക​ര റീ​ത്ത ഓ​യി​ൽ മി​ല്ലി​ന് സ​മീ​പ​ത്തെ മേ​രി പു​ഷ്പ​ത്തി​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ൽ മ​രം വീ​ണ് മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും തൊ​ട്ട​ടു​ത്ത പു​ര​യി​ട​ത്തി​ൽ നി​ന്ന കൂ​റ്റ​ൻ മ​ര​മാണ് വീണത്.

മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് മ​റ്റൊ​രു മ​രവും കടപുഴകി ​വീ​ണി​രു​ന്നു. അ​ന്നു​മു​ത​ലേ പു​ര​യി​ട ഉ​ട​മ​യോ​ട് നി​ര​വ​ധി ത​വ​ണ ഈ ​മ​രം മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​വ​ർ കൂ​ട്ടാ​ക്കി​യി​ല്ല. പേ​ര​യം പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി​യും ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

മ​രം കടപുഴകി വീ​ണ​തി​ന് പി​ന്നാ​ലെ വ​സ്തു​വി​ന്‍റെ ഉ​ട​മ​സ്ഥ​രെ വി​ളി​ച്ചി​ട്ട് ഫോ​ൺ എ​ടു​ക്കു​ന്നി​ല്ലെ​ന്ന് ത​ക​ർ​ന്ന വീ​ടി​ന്‍റെ ഉ​ട​മ​സ്ഥ പ​റ​ഞ്ഞു. എ​ന്ത്‌ ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണീ കു​ടും​ബം.