ഇ​ൻ​ഡ​സ്ട്രി​യ​ൽ അ​ക്കാ​ഡ​മി​യ കോ​ൺ​ക്ലേ​വ് ഒ​മ്പ​തി​ന്
Friday, June 6, 2025 6:28 AM IST
കൊ​ല്ലം: ബി​ഷ​പ് ജെ​റോം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ക​ംപ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻഡ് എ​ൻ​ജി​നിയ​റിം​ഗ് വി​ഭാ​ഗം ഒ​മ്പ​തി​ന് 'ഇ​ൻ​ഡ​സ്ട്രി-​അ​ക്കാ​ഡ​മി​യ കോ​ൺ​ക്ലേ​വ് 2025' സം​ഘ​ടി​പ്പി​ക്കും. കോ​ൺ​ക്ലേ​വി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ മു​ന്നേ​റ്റം, വ്യാ​വ​സാ​യി​ക, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​കു​ന്ന വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ എ​ന്നി​വ ച​ർ​ച്ച ചെ​യ്യും.

വ്യ​വ​സാ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ കു​ട്ടി​ക​ളു​ടെ അ​റി​വ്, ആ​ശ​യ​ങ്ങ​ൾ എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​മാ​യ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ൽ​കി, നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ കു​ട്ടി​ക​ളു​ടെ പ്രാ​ഗ​ത്ഭ്യം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഇ​തി െ ന്‍റ ല​ക്ഷ്യം. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ക്ലൗ​ഡ് കംപ്യൂ​ട്ടിം​ഗ്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി, മെ​ഷീ​ൻ ലേ​ണി​ംഗ്, ഡേ​റ്റാ സ​യ​ൻ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ൾ കോ​ൺ​ക്ലേ​വി​ൽ ച​ർ​ച്ച ചെ​യ്യും.

വി​വി​ധ ക​മ്പ​നി​ക​ളി​ലെ പ്ര​മു​ഖ​ർ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, വ്യ​വ​സാ​യ രം​ഗ​ത്തെ വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. പ​ഠ​ന പ​രി​പാ​ടി​ക​ളു​ടെ ന​വീ​ക​ര​ണം, സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ൾ, വ്യ​വ​സാ​യ​ത്തെ ബാ​ധി​ക്കു​ന്ന പു​തി​യ പ​രി​ണാ​മ​ങ്ങ​ൾ, ക​മ്പ്യൂ​ട്ട​ർ രം​ഗ​ത്തെ പു​തി​യ പ്ര​വ​ണ​ത​ക​ൾ എ​ന്നി​വ​യാ​ണ് ച​ർ​ച്ചാ വി​ഷ​യ​ങ്ങ​ൾ. അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നൂ​ത​ന ഗ​വേ​ഷ​ണ​ത്തി​ന് പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന വ്യ​വ​സാ​യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നും അ​തു​വ​ഴി എ​ൻ​ജി​നീ​യ​റിം​ഗി​നും, വി​ദ്യ​യും വി​ക​സി​ക്കാ​നാ​വ​ശ്യ​മാ​യ വ​ഴി​ക​ൾ തു​റ​ന്നു കൊ​ടു​ക്കാ​നും ഉ​പ​ക​രി​ക്കു​ന്ന​താ​ണ് കോ​ൺ​ക്ലേ​വ്.

ദേ​ശീ​യ​ത​ല​ത്തി​ൽ ശാ​സ്ത്ര സാ​ങ്കേ​തി​ക​വി​ദ്യ, മാ​ന​വ​ശേ​ഷി എ​ന്നി​വ​യു​ടെ വി​ക​സ​നം, വി​ക​സ​ന ന​യ​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ, പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം ഇ​വ​യെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​നു​ള്ള വേ​ദി​യാ​കും കോ​ൺ​ക്ലേ​വ്. ഇ​തി​നു പു​റ​മെ നൂ​ത​ന ശാ​സ്ത്ര ശാ​ഖ​ക​ക​ളി​ലെ ഗ​വേ​ഷ​ണ-​തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചു വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​വ​ബോ​ധം സൃ​ഷ്‌ടിക്കാ​നും കോ​ൺ​ക്ലേ​വ് ല​ക്ഷ്യ​മി​ടു​ന്നു. കോ​ഴി​ക്കോ​ട് ടാ​റ്റാ എ​ൽ എ​ക്‌​സി​യി​ലെ റി​സ​ർ​ച്ച് എ​ൻ​ജി​നിയ​ർ ഡോ.എ​ൻ.​കെ.​രാ​ഗേ​ഷ് രാ​വി​ലെ 10ന് കോ​ൺ​ക്ലേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

കാ​സ​ർ​ഗോ​ഡ് സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ക​ംപ്യൂട്ട​ർ സ​യ​ൻ​സ് എ​ൻ​ജി​നിയ​റിം​ഗ് വി​ഭാ​ഗം പ്രഫ. ഡോ.ആ​ർ.രാ​ജേ​ഷ്, തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നിയ​റിം​ഗി​ലെ, ഇ​ല​ക്‌ട്രോ​ണി​ക്‌​സ് വി​ഭാ​ഗം അ​സോ​.പ്ര​ഫ. ഡോ. ​ക്രി​സ്റ്റി ജെ​യിം​സ് ജോ​സ്, ഓ​ഗ്സെ​ൻ​സ് ലാ​ബ് റി​സ​ർ​ച്ച് എ​ൻ​ജി​നിയ​ർ ഡോ. ​ദി​വ്യ എ​സ്. വി​ദ്യാ​ധ​ര​ൻ, ബാ​ർ​ട്ട​ൺ ഹി​ൽ എ​ൻ​ജി​നിയ​റിം​ഗ് കോള​ജി​ലെ ഇ​ല​ക്‌ട്രോണി​ക്‌​സ് എ​ൻ​ജി​നിയ​റിം​ഗ് വി​ഭാ​ഗം അ​സോ.പ്ര​ഫ. ഡോ. ആ​ർ.​എ​സ്.​ജീ​ന,

കോ​ളേ​ജ് ഓ​ഫ് എ​ൻജിനിയ​റിം​ഗ് പു​ന്ന​പ്ര​യി​ലെ കംപ്യൂട്ട​ർ സ​യ​ൻ​സ് ആ​ൻഡ് എ​ൻ​ജി​നിയ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​ൻ.​സു​രേ​ഷ് കു​മാ​ർ, എ​ന്നി​വ​ർ കോ​ൺ​ക്ലേ​വി​ൽ പ​ങ്കെ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കോള​ജ് മാ​നേ​ജ​ർ ഫാ.​ബെ​ഞ്ച​മി​ൻ പ​ള്ളി​യാ​ടി​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ.​ആ​ർ.​അ​നി​ൽ, ക​ംപ്യൂട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ദീ​പാ രാ​ജ​ൻ, പി​ആ​ർ​ഒ ബി​ബി ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.