അലയമണ്‍ പഞ്ചായത്ത് പ്രവേശനോത്സവം ന്യൂ എല്‍പിസ്കൂളില്‍ നടന്നു
Thursday, June 5, 2025 6:27 AM IST
അ​ഞ്ച​ല്‍ : അ​ല​യ​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്ത​ല പ്ര​വേ​ശ​നോ​ത്സ​വം ന്യൂ ​എ​ല്‍​പി സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ജ​യ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു വി​ദ്യാ​ല​യ​ങ്ങ​ള്‍ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ന്നു.

അ​ച്ച​ട​ക്ക​വും പൊ​തു​ബോ​ധ​വു​മു​ള്ള യു​വ​ത​ല​മു​റ​യെ വാ​ര്‍​ത്തെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ള്‍ വ​ഹി​ക്കു​ന്നു പ​ങ്ക് വ​ലു​താ​ണെ​ന്നും എം. ​ജ​യ​ശ്രീ പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​പ്ര​മോ​ദ് പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ​യും യൂ​ണി​ഫോ​മു​ക​ളു​ടെ​യും വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു. തു​ട​ര്‍​ന്നു പു​ത്ത​ന്‍ കു​രു​ന്നു​ക​ളെ തൊ​പ്പി​യും ബ​ലൂ​ണും മ​ധു​ര​വും സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കി സ്വീ​ക​രി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​സ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ച്ച്എം ബി.​എ​സ്. സീ​മ, ബി​ആ​ര്‍​സി കോ​ഡി​നേ​റ്റ​ര്‍ ദി​വ്യ, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ഗീ​താ​കു​മാ​രി, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി പ്ര​ണ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.