‘ന​ക്ഷ​ത്ര​ങ്ങ​ളു​ടെ പ​ള്ളി​ക്കൂ​ടം’ പു​സ്ത​ക വി​ത​ര​ണം ന​ട​ത്തി
Friday, June 6, 2025 6:28 AM IST
പ​ര​വൂ​ർ : എ​സ്എ​ൻവിജി എ​ച്ച്എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ എ​ഴു​തി​യ ക​വി​ത​ക​ളും കു​ട്ടി​ക​ൾ വ​ര​ച്ച ചി​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ​യും പി​ടി​എ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ക്ഷ​ത്ര​ങ്ങ​ളു​ടെ പ​ള്ളി​ക്കൂ​ടം എ​ന്ന പേ​രി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പു​സ്ത​ക​ത്തി െ ന്‍റ കോ​പ്പി​ക​ൾ പ്ര​വേ​ശ​നോ​ത്സ​വ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

കു​ട്ടി​ക​ളു​ടെ വാ​യ​നാ​ശീ​ല​വും സ​ർ​ഗാ​ത്മ​ക​ത​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ന​വാ​ഗ​ത​രാ​യ 50 കു​ട്ടി​ക​ൾ​ക്ക് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പൂ​ർ​വാ​ധ്യാ​പ​ക​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്ത​ത്. പിടിഎ ​പ്ര​സി​ഡ​ന്‍റ് സി.​അ​ശോ​ക് കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.