ട്രെ​യി​നി​ൽ ക​ട​ത്തി​കൊ​ണ്ടു​വ​ന്ന 10 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Friday, June 6, 2025 6:28 AM IST
കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​ൽ ക​ട​ത്തി കൊ​ണ്ടു​വ​ന്ന 10 കി​ലോ​ഗ്രാ​മി​ല​ധി​കം വ​രു​ന്ന ക​ഞ്ചാ​വ് പി​ടി​കൂ​ടി. കു​ന്ന​ത്തൂ​ർ ശൂ​ര​നാ​ട് തെ​ക്ക് സ്വ​ദേ​ശി ദീ​പു (26)വി​നെ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് ര​ഹ​സ്യ വി​വ​ര​ത്തി െ ന്‍റ അ​ടി​സ്ഥാ​ന​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ട്രെ​യി​നി​ലാ​ണ് ബാ​ഗി​ൽ നി​റ​ച്ച പൊ​തി​ക​ളി​ലാ​യി ഇ​യാ​ൾ ക​ഞ്ചാ​വ് ക​ട​ത്തി കൊ​ണ്ടു​വ​ന്ന​ത്.

ഒ​റീ​സ​യി​ൽ നി​ന്നും വാ​ങ്ങി ടെ​യി​ൻ മാ​ർ​ഗം കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. സ്കൂ​ൾ തു​റ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ വേ​ണ്ടി കൊ​ണ്ടു​വ​ന്ന​താ​ണി​ത്. പോ​ലീ​സി​നെ ക​ണ്ട​തോ​ടെ ദീ​പു​വി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന യു​വാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ക​രു​നാ​ഗ​പ്പ​ള്ളി എ​എ​സ്പി അ​ഞ്ജ​ലി ഭാ​വ​ന, എ​സ്എ​ച്ച്ഒ ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. കൂ​ട്ടു​പ്ര​തി​ക്ക് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളെ ഉ​ട​ൻ പി​ടികൂ​ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.