കാ​യ​ലി​ൽ നി​ന്നും ല​ഭി​ച്ച മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു; സം​സ്കാ​രം ഇ​ന്ന്
Saturday, June 7, 2025 6:39 AM IST
കു​ണ്ട​റ: ക​ഴി​ഞ്ഞ മൂ​ന്നി​ന് അ​ഷ്‌​ട​മു​ടി കാ​യ​ലി​ൽ നി​ന്നും ല​ഭി​ച്ച ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. ക​ല്ല​ട ചി​റ്റു​മ​ല ര​ണ്ട് റോ​ഡി​ൽ കോ​ൺ​ഗ്ര​സ് ​വാ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യ നി​ർ​മ​ലാ​സ​ദ​ന​ത്തി​ൽ ഷാ​ജി അ​ല​ക്സ് (53) ന്‍റെ​യാ​ണ് മൃ​ത​ദേ​ഹ​മെ​ന്ന് ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞു.

തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​തെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​രിക്കു​ക​യാ​യി​രു​ന്ന മൃ​ത​ദേ​ഹം വസ്ത്രം, മ​റ്റു ചി​ല അ​ട​യാ​ള​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

ഷാ​ജി​യു​ടെ വെ​പ്പ് പ​ല്ല് ഫി​ക്സ് ചെ​യ്ത ഡോ​ക്‌​ട​ർ അ​ത് തി​രി​ച്ച​റി​യു​ക കൂ​ടി ചെ​യ്ത​തോ​ടെ മൃ​ത​ദേ​ഹം ഷാ​ജി​യു​ടേ​താ​ണെ​ന്ന് ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​കു​മ്പ​ളം സെ​ന്‍റ് മൈ​ക്കി​ൾ​സ് പള്ളിയി​ൽ ന​ട​ക്കും.